കൈകോർക്കാം
നിരിച്ചൻ സുലോചനക്ക് വീടൊരുക്കാൻ

മാട്ടൂൽ
കനത്ത മഴയിൽ മാനസികവെല്ലുവിളി നേരിടുന്ന പെൺമക്കളെ മാറോടണച്ച് ഉറങ്ങാതെ നേരംവെളുപ്പിക്കുകയാണ് ഈ അമ്മ. തകർന്ന വീടിന്റെ തറയിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി ഉയർത്തിയുണ്ടാക്കിയ താൽകാലിക ഷെഡിലാണ് നിരിച്ചൻ സുലോചന മക്കളുമൊത്ത് കഴിയുന്നത്. ചെറിയൊരു ചാറ്റൽ മഴയും കാറ്റുമുണ്ടായാൽ കിടക്കുന്നിടത്തുവരെ വെള്ളമെത്തും. താമസിച്ചിരുന്ന കൂര കനത്ത മഴയിൽ തകർന്നതോടെയാണ് മാട്ടൂൽ പഞ്ചായത്ത് മടക്കര ആറാം വാർഡിൽ ഇരിണാവ് ഡാം പാലത്തിന് സമീപത്തെ സുലോചനയും മക്കളും വഴിയാധാരമായത്. മാനസിക വെല്ലുവിളി നേരിടുന്ന അവിവാഹിതരായ രണ്ട് പെൺമക്കളും ഇളയ സഹോദരനുമാണ് അടച്ചുറപ്പുള്ള വീടില്ലാത്തതിനാൽ ദുരിതം പേറുന്നത്. സുലോചനയുടെ നിർധന കുടുംബത്തിന് വീട് നിർമിക്കാൻ പി വിനോദ് ചെയർമാനും ടി ചിത്രൻ കൺവീനറുമായി ജനകീയ ഭവന നിർമ്മാണ കമ്മിറ്റി പ്രവർത്തനമാരംഭിച്ചു. സഹായങ്ങൾ ചെയർമാൻ / കൺവീനർ, നിരിച്ചൻ സുലോചന ഭവന നിർമാണ കമ്മിറ്റിയുടെ പേരിൽ കേരള ബാങ്കിന്റെ കണ്ണപുരം ബ്രാഞ്ചിൽ ആരംഭിച്ച173012801200122 നമ്പർ അക്കൗണ്ടിലേക്കോ (ഐഎഫ്എസ് സി KSBK0001730), ഇരിണാവ് സർവീസ് സഹകരണ ബാങ്കിന്റെ മടക്കര ബ്രാഞ്ചിലെ 003001003584 നമ്പർ അക്കൗണ്ടിലേക്കോ അയക്കണം. ഗൂഗിൾ പേ 8547167476. ഫോൺ: 9995317096,8547167476










0 comments