പി കെ കുഞ്ഞനന്തനെ അനുസ്മരിച്ചു

പി കെ കുഞ്ഞനന്തൻ ദിനാചരണം സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
പാനൂർ
വലതുപക്ഷ ഭരണകൂട ഭീകരതയുടെ ഇരയും സിപിഐ എം പാനൂർ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന പി കെ കുഞ്ഞനന്തന്റെ ആറാം ചരമ വാർഷികം ജന്മനാടായ പാറാട് ആചരിച്ചു. പാറാട് ടൗൺ കേന്ദ്രീകരിച്ച് പ്രകടനവും സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. പാനൂർ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, എ രാഘവൻ, വി കെ രാകേഷ്, കെ കെ സുധീർകുമാർ, എൻ അനിൽകുമാർ, കെ പി രാജേഷ്, പ്രജീഷ് പൊന്നത്ത് എന്നിവർ സംസാരിച്ചു. പാറാട് ലോക്കൽ സെക്രട്ടറി കെ റിനീഷ് സ്വാഗതം പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി പാറാട്, കുന്നോത്തുപറമ്പ്, പുത്തൂർ ലോക്കലുകളിലെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തി പ്രഭാതഭേരി നടത്തി.









0 comments