വെളിച്ചെണ്ണ വാങ്ങാൻ തിരക്ക്


സ്വന്തം ലേഖകൻ
Published on Aug 25, 2025, 02:30 AM | 2 min read
കണ്ണൂര്‍
സപ്ലൈകോ പീപ്പിൾസ് ബസാറുകളിൽ ഞായറാഴ്ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിച്ചു. ഒരു ദിവസമായിരുന്നു പ്രത്യേക വിലക്കുറവ്. അവസരം വിനിയോഗിക്കാൻ കണ്ണൂരിൽ നിരവധിപേരെത്തി. വെളിച്ചെണ്ണ വില അനിയന്ത്രിതമായി ഉയർന്ന സാഹചര്യത്തിൽ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ, സപ്ലൈകോ വിൽപ്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു. അതിലും12 രൂപ കുറച്ചാണ് ‘സൺഡേ ഓഫറായി’ നൽകിയത്. തിങ്കളാഴ്‌ചയും വെളിച്ചണ്ണ സബ്‌സിഡിനിരക്കിൽ ലഭിക്കും. 457 രൂപയായിരിക്കും വില. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതരനിരക്കിൽ 429 രൂപയ്ക്കും ആഗസ്‌ത് മുതൽ നൽകുന്നുണ്ട്. വെളിച്ചെണ്ണ വില കുറക്കാൻ വലിയ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ഓണം ലക്ഷ്യമിട്ട് എണ്ണ വില കൂടാതിരിക്കാന്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പിനുമെതിരെ കര്‍ശനനടപടിയും സ്വീകരിച്ചുവരുന്നു. അരി, മല്ലി, മുളക്, ഉഴുന്ന്, തുവരപ്പരിപ്പ്, പയർവർഗങ്ങൾ, പഞ്ചസാര ഉൾപ്പെടെ എല്ലാ സാധനങ്ങളും സ്റ്റോക്കുണ്ട്. വരുംദിവസങ്ങളിൽ കച്ചവടം സജീവമാകുമെന്ന് ജീവനക്കാർ പറഞ്ഞു. സഞ്ചരിക്കുന്ന ഓണച്ചന്ത ഇന്നുമുതൽ സബ്സിഡി സാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്രദേശങ്ങളിൽവരെ എത്തിക്കാൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത തിങ്കള്‍മുതൽ സെപ്‌തംബർ നാലുവരെ നിയോജകമണ്ഡലങ്ങളിലൂടെ സഞ്ചരിക്കും.
പുസ്തകോത്സവം തുടങ്ങി
കണ്ണൂർ
സാഹിത്യപ്രവർത്തക സഹകരണസംഘം, നാഷണൽ ബുക് സ്റ്റാൾ ഓണം പുസ്തകോത്സവം കണ്ണൂർ മഹാത്മാ മന്ദിരത്തിൽ കഥാകൃത്ത് ടി പി വേണുഗോപാലൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ അധ്യക്ഷനായി. ബിനോയ് മാത്യു, മീര കോയ്യോട് എന്നിവർ സംസാരിച്ചു. എം കെ മനോഹരൻ സ്വാഗതവും കെ സി പത്മനാഭൻ നന്ദിയുംപറഞ്ഞു. സെപ്തംബർ മൂന്നുവരെയാണ് പുസ്തകോത്സവം. എസ്‌പിസിഎസ് ഉൾപ്പെടെ മുഖ്യ പ്രസാധകരുടെ പുസ്തകങ്ങൾ ഡിസ്‌കൗണ്ടിൽ ലഭിക്കും.
സപ്ലൈകോ ഓണംഫെയർ ജില്ലാ ഉദ്ഘാടനം നാളെ
സ്വന്തം ലേഖകൻ
കണ്ണൂർ
സപ്ലൈകോ ഓണംഫെയർ ജില്ലാ ഉദ്ഘാടനം ചൊവ്വ പകൽ 11ന് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി മുഖ്യാതിഥിയാകും. കോർപ്പറേഷൻ സ്ഥിരംസമിതി ചെയർപേഴ്‌സൺ സുരേഷ് ബാബു എളയാവൂർ ആദ്യവിൽപ്പന നിർവഹിക്കും.ഓണംഫെയറിൽ സബ്സിഡി, നോൺ സബ്സിഡി സാധനങ്ങൾ ലഭിക്കും. ഉപഭോക്താക്കൾക്കായി വൻ വിലക്കുറവും ഓഫറുകളും നൽകും. പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. സെപ്‌തംബർ നാലുവരെയാണ് ജില്ലാ ഫെയർ. എല്ലാ നിയോജകമണ്ഡലങ്ങളിലും 31മുതൽ സെപ്‌തംബർ നാലുവരെ ഒരു പ്രധാന ഔട്ട്‌ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളുമുണ്ട്. സംഭരിച്ചത് 2.5 ലക്ഷം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ ഓണത്തിനായി സപ്ലൈകോ രണ്ടരലക്ഷം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിലവിൽ നൽകുന്ന എട്ട് കിലോ സബ്സിഡി അരിക്കുപുറമെ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അരക്കിലോയിൽനിന്ന് ഒരുകിലോയായി വർധിപ്പിച്ചു. മറ്റ് പ്രമുഖ റീട്ടെയിൽ ചെയിനുകളോട് കിടപിടിക്കുന്ന ബ്രാൻഡഡ് എഫ്എംസിജി ഉൽപ്പന്നങ്ങൾ ഇത്തവണ സപ്ലൈകോ ഒരുക്കി. 250ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവുമുണ്ട്. സഞ്ചരിക്കുന്ന ഓണച്ചന്തകൾ മുഖേനയും നിത്യോപയോഗസാധനങ്ങളും സബ്സിഡി ഉൽപ്പന്നങ്ങളും ലഭിക്കും. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് സെപ്‌തംബറിലെ സബ്സിഡി സാധനങ്ങൾ 25മുതൽ വാങ്ങാം.യചന്ദ്രൻ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. അനൂപ് ചന്ദ്രൻ രക്തസാക്ഷി പ്രമേയവും ഇ രവിചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി മുകേഷ് (രജിസ്‌ട്രഷൻ), വി വിനോദ് (പ്രസീഡിയം), കെ ദീപ (മിനുട്‌സ്), എം സുനിൽകുമാർ (പ്രമേയം), കെ സത്യൻ (ക്രഡൻഷ്യൽ) എന്നിവർ കൺവീനറായി സമ്മേളന നടപടികൾ നിയന്ത്രിച്ചു. സിഐടിയു ജില്ലാ ജനറൽസെക്രട്ടറി കെ മനോഹരൻ, ജില്ലാ വൈസ് പ്രസിഡന്റ് എസ് ടി ജയ്സൺ, കെസിഇയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ, സി ഡി വാസുദേവൻ, എം കെ ശശി, കെ വി ഭാസ്കരൻ, കെ സുജയ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം എം മനോഹരൻ സ്വാഗതവും പി മുകേഷ് നന്ദിയും പറഞ്ഞു.










0 comments