ad
Deshabhimani

സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ജില്ലാ പഞ്ചായത്തംഗം

പേരാവൂരിന്റെ ചരിത്രം വഴിമാറി
നവ്യയിലൂടെ

നവ്യ സുരേഷിന്​ പേരാവൂരിൽ നൽകിയ സ്വീകരണം
avatar
മട്ടന്നൂർ സുരേന്ദ്രൻ

Published on Dec 14, 2025, 03:00 AM | 1 min read

പേരാവൂർ

ജില്ലാ പഞ്ചായത്ത്​ പേരാവൂർ ഡിവിഷനിൽ എൽഡിഎഫിന്​ മിന്നുംജയം. ഇവിടെ തകർന്നത്​ യുഡിഎഫിന്റെ ആധിപത്യം. എസ്എഫ്​ഐ നേതാവ്​ നവ്യ സുരേഷിനെ രംഗത്തിറക്കിയാണ്​ ഇത്തവണ എൽഡിഎഫ്​ ഡിവിഷൻ പിടിച്ചെടുത്തത്​. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയാണ്‌ നവ്യസുരേഷ്​. 2010ൽ കൊട്ടിയൂർ ഡിവിഷൻ വിഭജിച്ച് പേരാവൂർ ഡിവിഷൻ രൂപീകരിച്ചതുമുതൽ കോൺഗ്രസ്​ സ്ഥാനാർഥികളെമാത്രം വിജയിപ്പിച്ച ചരിത്രമാണ് പേരാവൂരിനുള്ളത്‌. 2010-ൽ അഡ്വ. കെ ജെ ജോസഫ്, 2015ൽ സണ്ണി മേച്ചേരി, 2020ൽ ജൂബിലി ചാക്കോ എന്നിവർ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ഡിവിഷൻ കൈക്കുള്ളിലാക്കിയത്. എന്നാൽ, ഇത്തവണ യുഡിഎഫിന്റെ കുത്തക നവ്യ സുരേഷിന്‌ മുന്നിൽ തകർന്നടിഞ്ഞു. എൽഡിഎഫ്​ സ്ഥാനാർഥി എസ്​എഫ്​ഐ നേതാവ്​ നവ്യ സുരേഷിന്​ മിന്നും ജയമാണ്​ ഡിവിഷനിലെ ​വോട്ടർമാർ നൽകിയത്​. മാങ്ങാട്ടുപറമ്പ് സർവകലാശാല ക്യാമ്പസിൽ രണ്ടാം വർഷ ജേർണലിസം വിദ്യാർഥിനിയാണ്. എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ.കോളേജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിദുദം നേടിയ നവ്യ എസ്എഫ്‌ഐ പേരാവൂർ ഏരിയാ ജോ.സെക്രട്ടറിയും ഡിവൈഎഫ്‌ഐ പേരാവൂർ സൗത്ത്​ മേഖലാ വൈസ് പ്രസിഡന്റുമാണ്. പേരാവൂർ എഎസ് നഗറിലെ ടി കെ സുരേഷിന്റെയും വി ഡി രാജിയുടെയും മകളാണ്. സഹോദരി: നയന സുരേഷ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home