സാരി വാങ്ങി നൽകിയില്ല; ഭർത്താവിനെ കുക്കറിന്റെ മൂടി കൊണ്ട് തലക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊന്നു

താനെ : സാരി വാങ്ങി നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിനെ പ്രഷർ കുക്കറിന്റെ മൂടി കൊണ്ട് തലക്കടിച്ച് ഭാര്യ. പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
ബഹ്ലാദ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം. ബിഹാറിലെ റോഹ്താസ് ജില്ലയിലെ ഹരിറാം കിഞ്ചുഷി സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ സുനിതാദേവി ഹരിറാം സിങ്ങിനെ താനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒൻപത് വർഷമായി ബഹ്ലാദ്പൂരിലെ വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. ദമ്പതികൾക്ക് ഏഴ് വയസ്സുള്ള ഒരു മകനുണ്ട്. സാരി വാങ്ങി കൊണ്ടുവരാത്തതിനെ തുടർന്ന് ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. വഴക്ക് അക്രമാസക്തമായതോടെ ഭയന്ന് പോയ മകൻ സഹായം തേടി ഉടമയുടെ വീട്ടിലേക്ക് ഓടി. ഈ സമയം,
ഈ സമയം ഭാര്യ പ്രഷർകുക്കറിൻറെ മൂടി കൊണ്ട് ഹരിറാമിന്റെ തലക്കടിക്കുകയായിരുന്നു. പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ഉടമ വീട്ടിലെത്തിയപ്പോൾ തർക്കത്തിനിടെ ഹരിറാമിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് സുനിതാദേവി ഉടമയോട് പറഞ്ഞു. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് ആദ്യം അപകടമരണമായാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ സ്വാഭാവിക മരണവുമായി പൊരുത്തപ്പെടാത്ത പരിക്കുകൾ പോസ്റ്റ്മോർട്ടം പരിശോധനയിൽ ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഭാര്യയെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ ഭാര്യ കുറ്റം സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഏഴു വയസ്സുള്ള മകനെ ബന്ധുക്കൾ ഏറ്റെടുത്തിട്ടുണ്ട്










0 comments