ad
Deshabhimani

പ്രിന്റിങ് ടെക്‌നോളജിയിൽ എൻജിനിയറിങ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

printing technology
വെബ് ഡെസ്ക്

Published on Jul 22, 2026, 03:47 PM | 2 min read

അച്ചടി, പാക്കേജിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ എന്നിവയുടെ സാങ്കേതികവിദ്യകളും കലയും സമന്വയിക്കുന്ന പഠനശാഖയാണ് പ്രിന്റിങ് ടെക്നോളജി. പ്രിന്റിങ് ടെക്നോളജിയിൽ ബിടെക്, എംഇ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കാൻ ഇപ്പോൾ അവസരമുണ്ട്.


​കോഴ്‌സുകൾ


​സർട്ടിഫിക്കറ്റ് കോഴ്‌സ്


​ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിൽ കംപ്യൂട്ടർ ഡിസൈൻ, പ്ലേറ്റ് നിർമാണം, ടൈപ്പ്സെറ്റിങ് എന്നീ പ്രീപ്രസ് ജോലികളും ഓഫ്സെറ്റ് പ്രിന്റിങ്, മഷി, പ്ലേറ്റ് ഉപയോഗം തുടങ്ങിയ പ്രസ് വിഷയങ്ങളും ലാമിനേഷൻ, ഫിനിഷിങ്, കട്ടിങ്, പാക്കേജ് എന്നീ പോസ്റ്റ് പ്രസ് വിദ്യയും പഠിക്കാം. എസ്എസ്എൽസി പാസായവർക്ക് ചേരാം.


ഡിപ്ലോമ


മൂന്നുവർഷം. ഗ്രാഫിക് ഡിസൈൻ, ഡിജിറ്റൽ പ്രീ പ്രസ്, ഓഫ് സെറ്റ് പ്രിന്റിങ്, ഫ്‌ളക്സോഗ്രഫി, സ്‌ക്രീൻ പ്രിന്റിങ്, ബൈൻഡിങ് ടെക്നിക്സ്, പാക്കേജിങ് ടെക്നോളജി, പേപ്പർ ആൻഡ് ഇങ്ക് ടെക്നോളജി, പ്രിന്റ്‌ പ്രൊഡക്ഷൻ ആൻഡ് മാനേജ്മെന്റ്‌, പ്രിന്റിങ് മെഷീനറി മെയിന്റ്നൻസ് എന്നീ വിഷയങ്ങളിൽ പഠനവും പരിശീലനവും ലഭിക്കുന്നു. എസ്എസ്എൽസി ജയിച്ചവർക്ക് അവസരം.


​ബിടെക്


പ്രീ പ്രസ്, പ്രസ്, പോസ്റ്റ് പ്രസ് വിഷയങ്ങൾ തൊട്ട് പ്രിന്റിങ് സാങ്കേതികവിദ്യയുടെ ആധുനിക സങ്കേതങ്ങൾവരെ പഠിക്കാൻ സാധിക്കുന്നു. ഇമേജിങ് ടെക്നോളജി, 3ഡി പ്രിന്റിങ്, കളർ മാനേജ്മെന്റ്‌, സെക്യൂരിറ്റി പ്രിന്റിങ്, പ്രിന്റിങ് മെഷീനുകളുടെ മെക്കാനിക്സ്, പ്രിന്റ്‌ സോഫ്‌റ്റ്‌വെയർ വികസനം, അച്ചടി വിദ്യാഭ്യാസം, പ്രിന്റ്‌ പ്രൊഡക്ഷൻ ആൻഡ് മാനേജ്മെന്റ്‌, ക്വാളിറ്റി കൺട്രോൾ ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്‌ തുടങ്ങിയ വിഷയങ്ങളിൽ അറിവും വൈദഗ്‌ധ്യവും ലഭിക്കുന്ന പഠന പ്രോഗ്രാം. അപേക്ഷാ മാനദണ്ഡം ബിടെക് കോഴ്സിന് തുല്യം.


തൊഴിലവസരങ്ങൾ


സർട്ടിഫിക്കറ്റ്, ഡിപ്ലോമ പാസായവർക്ക് പ്രിന്റിങ് പ്രസുകളിലും പ്രസിദ്ധീകരണശാലകളിലും പ്രിന്റിങ് ടെക്നീഷ്യൻ, സൂപ്പർവൈസർ, ഡിജിറ്റൽ പ്രിന്റിങ് ഓപ്പറേറ്റർ, പ്രൊഡക്ഷൻ അസിസ്റ്റന്റ്‌ എന്നീ ജോലികളിൽ ചേരാം. ഡിപ്ലോമ/ എൻജിനിയറിങ് കഴിഞ്ഞിറങ്ങുന്നവർക്ക് ഡിജിറ്റൽ പ്രിന്റിങ്, പാക്കേജിങ് വ്യവസായം, പരസ്യ മേഖല എന്നിവിടങ്ങളിൽ വലിയ തൊഴിൽസാധ്യതയുണ്ട്. പ്രൊഡക്ഷൻ പ്ലാനർ, പാക്കേജിങ് ഓഫീസർ, ക്വാളിറ്റി അഷ്വറൻസ് എൻജിനിയർ, പ്രിന്റ്‌ മാനേജർ, പാക്കേജിങ്/ പ്രിന്റിങ് എക്സിക്യൂട്ടീവ് തുടങ്ങിയ ജോലികളിൽ അവസരമുണ്ട്.


സ്ഥാപനങ്ങൾ


കലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി, യൂണിവേഴ്സിറ്റി ക്യാമ്പസ്: ബിടെക് (പ്രിന്റിങ് ടെക്നോളജി). വിവരങ്ങൾക്ക്: www.iet.uoc.ac.in, ഫോൺ: 0494/ 2400223.


കോളേജ് ഓഫ് എൻജിനിയറിങ്, ചെന്നൈ: ബിഇ, എംഇ (പ്രിന്റിങ് ആൻഡ് പാക്കേജിങ് ടെക്നോളജി) വിവരങ്ങൾക്ക്‌: www.annauniv.edu


കൊൽക്കത്ത ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ ബിഇ, എംഇ (പ്രിന്റിങ് എൻജിനിയറിങ് ആൻഡ് ഗ്രാഫിക് കമ്യൂണിക്കേഷൻ), പുണെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജിയിൽ ബിടെക്, മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ പ്രിന്റിങ് ടെക്നോളജി/ മീഡിയ ടെക്നോളജി എന്നിവ പഠിക്കാം.


3 വർഷ ഡിപ്ലോമ


ഗവ. പോളിടെക്നിക് ഷൊർണൂർ, ( www.poly admission.org), ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ബംഗളൂരു, ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി മുംബൈ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ്, സാങ്കേതിക വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് ഒരു വർഷ കെജിടിഇ -പ്രിന്റിങ് ടെക്നോളജി കോഴ്സ് നടത്തുന്നുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home