പിജിഡിസിഎ, ഡിസിഎ കോഴ്സിന് അപേക്ഷിക്കാം

ഡോ. കെ ആർ രാജേഷ് ബാബു
Published on Jul 22, 2026, 03:35 PM | 1 min read
കേരളസർക്കാർ സ്ഥാപനമായ എൽബിഎസ്, സെന്റർഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ കേന്ദ്രങ്ങളിൽ പിജിഡിസിഎ, ഡിസിഎ കോഴ്സുകളിൽ ചേരാൻ അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25.
പിജിഡിസിഎ
കാലാവധി ഒരുവർഷം. ഫീസ് 25000 രൂപ. രണ്ട് സെമസ്റ്ററുകളിലായി പൂർത്തിയാക്കുന്നതരത്തിലാണ് കോഴ്സ് രൂപകൽപ്പനചെയ്തിരിക്കുന്നത്. ഓരോന്നിനും ആറ്മാസം ദൈർഘ്യമുണ്ട്. ഈ കോഴ്സിൽ ക്ലാസ്റൂം ടീച്ചിങ്, പ്രായോഗിക അസൈൻമെന്റുകൾ, പ്രോജക്ട് വർക്ക്, ക്ലാസ്റൂം സെമിനാറുകൾ എന്നിവ ഉൾപ്പെടുന്നു. യോഗ്യത അംഗീകൃത സർവകലാശാല ബിരുദം.
ഡിസിഎ
കാലാവധി ഒരുവർഷം, ഫീസ് 15000 രൂപ. ഇൻഫർമേഷൻടെക്നോളജി, വിൻഡോസ്, ഓഫീസ്ഓട്ടോമേഷൻ പാക്കേജുകൾ, ലിനക്സും മലയാളം കംപ്യൂട്ടിങ്ങും വെബ്ഡിസൈൻ, വെബ്ആപ്ലിക്കേഷനുകൾ, ഡാറ്റാബേസ് സിസ്റ്റങ്ങളും ആപ്ലിക്കേഷനുകളും, ഡെസ്ക്ടോപ് പബ്ലിഷിങ്, പ്രോജക്ട് എന്നിവ കോഴ്സിൽ ഉൾപ്പെടുന്നു. യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.
ഡിസിഎ (എസ്)
കാലാവധി 6 മാസം, ഫീസ് 10000 രൂപ. ഇൻഫോർമാറ്റിക്സ്, പിസി ടെക്നിക്കുകൾ, എംഎസ്ഓഫീസും ഇന്റർനെറ്റും, ലിനക്സും ഓപ്പൺഓഫീസും, ഡാറ്റാബേസ് ആപ്ലിക്കേഷനുകൾ, മലയാളം കംപ്യൂട്ടിങ്, വെബ്ഡിസൈൻ എന്നിവ കോഴ്സിൽ ഉൾപ്പെടുന്നു. യോഗ്യത: -പ്ലസ്ടു അല്ലെങ്കിൽ തത്തുല്യയോഗ്യത. അല്ലെങ്കിൽ മൂന്ന് വർഷ എൻജിനിയറിങ് ഡിപ്ലോമ. വിവരങ്ങൾക്ക്: www.lbs centre.kerala.gov.in










0 comments