സിപിഐ എം പ്രവർത്തകന്റെ വീടിനുനേരെ ആർഎസ്എസ് അക്രമം

ആർഎസ്എസ്സുകാർ എറിഞ്ഞുതകർത്ത സുരേഷ് ബാബുവിന്റെ വീടിന്റെ ജനൽ
പാനൂർ
കൂറ്റേരിയിൽ സിപിഐ എം പ്രവർത്തകന്റെ വീടിനുനേരെ ആർഎസ്എസ് അക്രമം. റിട്ട. ബിഎസ്എൻഎൽ ജീവനക്കാരനായ മടത്തിൽ സുരേഷ് ബാബുവിന്റെ വീടിനുനേരെയാണ് വ്യാഴം പുലർച്ച 12-.30 ഓടെ ആക്രമണമുണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുതകർത്തു. ചില്ലുകൾ പൊട്ടിച്ചിതറി കിടപ്പുമുറികളിലും ഹാളിലും തെറിച്ചു വീണു. അകത്ത് ഉറങ്ങുകയായിരുന്ന കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, ഏരിയാസെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, എൻ അനിൽകുമാർ, പ്രജീഷ് പൊന്നത്ത്, എം കുമാരൻ, കെ കെ സുധീർ കുമാർ, കിരൺ കരുണാകരൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ വീട് സന്ദർശിച്ചു. പാനൂർ പൊലീസിൽ പരാതി നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് കൂറ്റേരി റേഷൻപീടിക പരിസരം കേന്ദ്രീകരിച്ച് പ്രകടനവും കെ സി മുക്കിൽ പൊതുയോഗവും നടന്നു. പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം കുമാരൻ അധ്യക്ഷനായി. ടി പി അനീഷ് സ്വാഗതം പറഞ്ഞു










0 comments