ad
Deshabhimani

print edition ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ

v s achuthanandan ira
avatar
സി ശ്രീകാന്ത്‌

Published on Jul 22, 2026, 02:32 AM | 1 min read

ആലപ്പുഴ: ഓര്‍മദിനത്തിൽ വി എസിനെ അനുസ്‌മരിക്കാനെത്തി ഐറ. ‘‘കണ്ണേ കരളേ വി എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ’’... എന്ന് മുഷ്‌ടിചുരുട്ടി വിളിച്ച് അവള്‍ ആയിരങ്ങള്‍ക്ക് വീണ്ടും ആവേശം പകര്‍ന്നു. ഒരുവര്‍ഷം മുമ്പ് വി എസിന്റെ വിലാപയാത്രക്കിടെ ടെറസില്‍നിന്ന് മുദ്രാവാക്യം വിളിച്ച ആ ആറരവയസുകാരി ഓര്‍മദിനത്തിലും വിഎസിന് അഭിവാദ്യമര്‍പ്പിച്ചു. രാവിലെ വലിയചുടുകാട്ടിലെ സ്മൃതിമണ്ഡപത്തില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടം അതേറ്റുവിളിച്ചു.


തോട്ടപ്പള്ളി സ്വദേശിനിയാണ്‌ രണ്ടാം ക്ലാസുകാരിയായ ഐറ ബി ഹമീദ്. അച്ഛന്‍ ബര്‍ക്കത്തുള്ളയും അമ്മ റൂബിയത്തും പറഞ്ഞ് നല്‍കിയ അറിവുകളാണ് വി എസിനോടുള്ള സ്നേഹമായത്‌. പലതും ചോദിച്ചറിഞ്ഞ് കുട്ടി മുദ്രാവാക്യവും വിഎസിന്റെ സമരചരിത്രവും മനപാഠമാക്കി. 
 മഹാനായ നേതാവിനെ വളരയധികം സ്നേഹിക്കുന്നുവെന്ന് ഐറ പറഞ്ഞു. മാതൃസഹോദരി ജുമൈലയുടെ കൂടെയാണ്‌ വലിയചുടുകാട്ടിലെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home