നഗരംചുറ്റാൻ 
‘റെന്റ് എ ബൈക്ക്’

ഇ സ്കൂട്ടർ
വെബ് ഡെസ്ക്

Published on Aug 19, 2025, 03:00 AM | 1 min read

കണ്ണൂർ

നഗരപരിസരത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും മറ്റും സഞ്ചരിക്കാൻ ഇലക്‌ട്രിക്‌ സ്‌കൂട്ടറുമായി റെയിൽവേ. ട്രെയിനിറങ്ങിയാൽ ‘റെന്റ് എ ബൈക്ക്’ സ‍ൗകര്യംവഴി യാത്രക്കാർക്ക്‌ സ്റ്റേഷനിൽനിന്ന്‌ ഇ–സ്കൂട്ടർ വാടകയ്ക്കെടുത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കെത്താം. പയ്യാമ്പലം ബീച്ച്, കണ്ണൂർ കോട്ട, അറക്കൽ മ്യൂസിയം തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കാനുള്ള സ‍ൗകര്യമാണ്‌ ഒരുങ്ങുന്നത്. സഞ്ചാരികളെ ആകർഷിച്ച്‌ വരുമാനം വർധിപ്പിക്കുകയാണ്‌ ലക്ഷ്യം. പഴയങ്ങാടി, മാഹി, തലശേരി ഉൾപ്പെടെ സംസ്ഥാനത്ത് മൊത്തം 17 സ്റ്റേഷനുകളിലാണ് സ‍ൗകര്യം. ​ഓടാം 10 കിലോമീറ്റർ ചുറ്റളവിൽ ​കണ്ണൂർ നഗരത്തിൽനിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള കേന്ദ്രങ്ങളിലേക്കാണ്‌ ‍ഇ‍ൗ സ‍ൗകര്യം. എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകളിൽ ‘റെന്റ് എ ബൈക്ക്’ സൗകര്യം നിലവിലുണ്ട്‌. മണിക്കൂർ അടിസ്ഥാനത്തിലും ദിവസ വാടകയ്ക്കും വാഹനം ലഭിക്കും. ആധാർ കാർഡും ഡ്രൈവിങ്‌ ലൈസൻസുമാണ്‌ ആവശ്യമായ രേഖകൾ. ജിപിഎസ് സംവിധാനവും ഹെൽമറ്റും സുരക്ഷാ സൗകര്യമായി ലഭിക്കുമെന്നതും പ്രത്യേകതയാണ്‌. റെയിൽവേ സ്ഥലത്ത് സ്വകാര്യ കരാറുകാർക്കാണ്‌ നടത്തിപ്പ്‌ ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Home