Deshabhimani

കണ്ണൂർ ജില്ലാ കേരളോത്സവം

കോർപറേഷൻ ചാമ്പ്യന്മാർ

ജില്ലാ കേരളോത്സവത്തിൽ ചാമ്പ്യന്മാരായ കണ്ണൂർ കോർപ്പറേഷൻ ടീം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ 
ബിനോയ് കുര്യനിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
വെബ് ഡെസ്ക്

Published on Feb 02, 2026, 03:00 AM | 1 min read


പെരളശേരി

പെരളശേരി എ കെ ജി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ കേരളോത്സവത്തിൽ 179 പോയിന്റ്‌ നേടി കണ്ണൂർ കോർപറേഷൻ ചാമ്പ്യന്മാരായി. 159 പോയിന്റുമായി എടക്കാട്, കല്യാശേരി ബ്ലോക്ക് പഞ്ചായത്തുകൾ രണ്ടാം സ്ഥാനം നേടി. തലശേരി മുനിസിപ്പാലിറ്റി , പയ്യന്നൂർ ബ്ലോക്ക് എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനം നേടി. ജില്ലാ ആയുർവേദ ആശുപത്രി കോസ്മറ്റോളജി അസിസ്റ്റന്റ്‌ ഏച്ചൂർ സ്വദേശിനി കെ ശിശിര കലാതിലകമായി. നാടൻപാട്ട് ദേശീയം, നാടൻ പാട്ട് സ്റ്റേറ്റ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് കലാതിലകമായത‍്. തലശേരി സ്വദേശി വി വൈഷ്ണവാണ്‌ കലാപ്രതിഭ. ഭരതനാട്യം ദേശീയം, കുച്ചിപ്പുടി ദേശീയം, നാടോടി നൃത്തം ദേശീയം എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനവും കേരള നടനത്തിൽ മൂന്നാംസ്ഥാനവും നേടിയാണ് കലാപ്രതിഭയായത്. ബിടെക് ബിരുദധാരിയാണ്‌. ​സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബിനോയ് കുര്യൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ ടി ഷബ്ന അധ്യക്ഷയായി. ​എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ബിജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ പ്രദീപൻ, ഒ സി ബിന്ദു, പെരളശേരി പഞ്ചായത്ത് പ്രസിഡന്റ്‌ ടി സുനീഷ്, വൈസ് പ്രസിഡന്റ്‌ എം സജില, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ കെ നിഷ, പെരളശേരി പഞ്ചായത്തംഗം സി രേഷ്മ, സ്കൂൾ പ്രിൻസിപ്പൽ ഗിരീഷ് കാരയിൽ, പ്രധാനാധ്യാപിക കെ ആർ സുസ്മിത, എൻ സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ വി മുകുന്ദൻ സ്വാഗതവും യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബിനോയ് കുര്യൻ ട്രോഫികൾ വിതരണംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home