Deshabhimani

മമ്മൂട്ടിയുടെ കരുതലിലും പങ്കിടലിലും ‘കാതോട് കാതോരം' സ്‌നേഹസംഗമം

Whispered into the Ear

ആലുവ രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടത്തിയ ‘കാതോട് കാതോരം' സ്‌നേഹസംഗമത്തിൽ കോക്ലിയർ ഇംപ്ലാന്റേഷൻ പൂർത്തിയാക്കിയ കുട്ടികളുടെ മുന്നിൽ മമ്മൂട്ടി ‘അമ്മ' എന്ന് എഴുതിയപ്പോൾ

വെബ് ഡെസ്ക്

Published on Nov 08, 2026, 02:31 AM | 1 min read

ആലുവ


നടൻ മമ്മൂട്ടിയുടെ കരുതലിൽ മനംനിറഞ്ഞ് ‘കാതോട് കാതോരം' സ്‌നേഹസംഗമം. ആലുവ രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടത്തിയ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ കേൾവിശക്തി വീണ്ടെടുത്ത കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത ‘കാതോട് കാതോരം’ സ്നേഹസംഗമത്തിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടിയും എത്തി. വാക്കുകൾ അന്യമായിരുന്ന കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് അവരുടെ സ്ലേറ്റുകളിൽ മമ്മൂട്ടിതന്നെ ‘അമ്മ' എന്ന് എഴുതിച്ചു.


പദ്ധതിയിലൂടെ ആദ്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയ ഇടുക്കി ചെമ്മണ്ണാർ സ്വദേശി ആഞ്ചലോ മുതൽ കഴിഞ്ഞയാഴ്ച ശസ്ത്രക്രിയ പൂർത്തിയാക്കിയ നെട്ടൂർ സ്വദേശി ഉമറുൽ ഫാറൂഖ് വരെയുള്ള കുട്ടികൾ സംഗമത്തിനെത്തി. കുട്ടികൾക്ക്‌ ബിരിയാണി വിളമ്പിയും സമ്മാനങ്ങൾ നൽകിയും അവരോടൊപ്പം സമയം ചെലവഴിച്ചാണ്‌ നടൻ മടങ്ങിയത്‌. രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, ഡോ. രാജേഷ് രാജു, ഡോ. സജിത്ത് അബ്രഹാം, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ, റോബർട്ട് കുര്യാക്കോസ്, എസ് ജോർജ്, ഡോ. വി എ ജോസഫ് എന്നിവരും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home