Deshabhimani

വിദ്യാർഥിസമരത്തിന്‌ പിന്തുണയേറുന്നു

Support for the student protest is growing

കാലടി സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ ഇന്ത്യൻ സോഷ്യലിസിറ്റ് ജനതാദൾ നേതാക്കൾ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Nov 08, 2026, 02:34 AM | 1 min read

അങ്കമാലി


കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യവുമായി ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സമരപ്പന്തൽ സന്ദർശിച്ചു.


സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുക, വിദ്യാർഥികളുടെ പഠനാവശ്യത്തെ നിഷേധിക്കുന്ന വൈസ് ചാൻസലറുടെ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഭാരവാഹികൾ ഉന്നയിച്ചു.


ഐഎസ്ജെഡി ജില്ലാ പ്രസിഡന്റ്‌ ജബ്ബാർ തച്ചയിൽ, നിയോജക മണ്ഡലം പ്രസിഡന്റ്‌ ബിജു പൗലോസ്, ജില്ലാ കമ്മിറ്റി അംഗം സജീവ് അരീക്കൽ, കെ ഒ ആന്റണി, മാർട്ടിൻ മൂഞ്ഞേലി, തോമസ് മാടവന എന്നിവരടങ്ങുന്ന സംഘമാണ് സമരകേന്ദ്രത്തിലെത്തി പിന്തുണ അറിയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home