Deshabhimani

40 രൂപ വേണമെന്ന്‌ കർഷകർ

നെൽവില പോരാ

aaa
വെബ് ഡെസ്ക്

Published on Nov 08, 2026, 02:29 AM | 1 min read

ആലപ്പുഴ

നെല്ലിന്റെ സംഭരണവില വർധന തീരെ അപര്യാപ്‌തമെന്ന്‌ കർഷകർ. കിലോഗ്രാമിന്‌ ഒരു രൂപ വർധിപ്പിച്ച്‌ 31 രൂപയാക്കിയാണ്‌ നിശ്‌ചയിച്ചത്‌. രാസവളങ്ങളുടെ വില വർധനയും കൂലിച്ചെലവുമെല്ലാം വർധിച്ചിരിക്കെ, ഇ‍ൗ വർധന പേരിനുമാത്രമാണെന്നും കുറഞ്ഞത്‌ 40 രൂപയെങ്കിലുമാക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്നും കർഷകർ പറയുന്നു. കേന്ദ്രസർക്കാർ താങ്ങുവില വർധിപ്പിച്ചത്‌ 72 പൈസയാണ്‌. ഇതും സംസ്ഥാന സർക്കാരിന്റെ ഉൽപ്പാദന പ്രോത്സാഹന തുകയിൽ വരുത്തിയ 28 പൈസയുടെ വർധനയും ചേർത്താണ്‌ സംഭരണവില 31 രൂപയാക്കിയത്‌. കേരളത്തിലെ ഉൽപ്പാദനച്ചെലവ്‌ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഒന്നര ഇരട്ടിയാണ്‌. അടുത്തകാലത്തായി കൃഷിച്ചെലവിൽ വലിയ വർധനയാണ്‌. 1475 രൂപ വിലയുണ്ടായിരുന്ന ഒരുചാക്ക്‌ ഫാക്‌ടംഫോസിന്‌ 2150 രൂപയായി. 1550 രൂപയുണ്ടായിരുന്ന ഒരു ചാക്ക്‌ പൊട്ടാഷിന്‌ വില 2200 ര‍ൂപയിലെത്തി. കീടനാശിനി വിലയിൽ 10 മുതൽ 15 ശതമാനം വരെയാണ്‌ വർധന. കുട്ടനാടൻ പാടങ്ങളിലെ കളകളായ കോര, കവട, വരി, മൈസൂർ കവട, പീലിക്കവട തുടങ്ങിയവ നശിപ്പിക്കാനുള്ള കളനാശിനികൾക്കാണെങ്കിൽ സാധാരണ കർഷകർക്ക്‌ താങ്ങാനാവാത്ത വിലയാണ്‌. ഇത്‌ കൂടാതെ, കൂലിച്ചെലവിനൊപ്പം ട്രാക്‌ടർ, ടില്ലർ, കൊയ്‌ത്ത്‌–മെതി യന്ത്രങ്ങൾ എന്നിവയുടെ വാടകയിലും നല്ല വർധനയുണ്ടായി. നെല്ല്‌ സംഭരണത്തിന്റെ കൈകാര്യച്ചെലവും വർധിപ്പിച്ചിട്ടില്ല. ഇത്‌ കർഷകരുടെ സാന്പത്തികബാധ്യത കൂട്ടുകയാണ്‌. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home