ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി കായികമേള
31 മത്സരങ്ങളില്‍ മാറ്റുരച്ച് 335 കുട്ടികൾ

കൊല്ലം
കുടുംബശ്രീ ജില്ലാ മിഷൻ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി കായികമേള സംഘടിപ്പിച്ചു. തേവള്ളി ഗവ. മോഡല്‍ എച്ച്എസ്എസില്‍ മന്ത്രി ബിന്ദുകൃഷ്‌ണ ഉദ്ഘാടനംചെയ്‌തു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി ജില്ലയിലെ 39 ബഡ്‌സ് സ്ഥാപനങ്ങളില്‍നിന്നായി എത്തിയ കുട്ടികൾ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റ് നടന്നു. കൗണ്‍സിലര്‍ ബി ഷൈലജ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ– ഓര്‍ഡിനേറ്റര്‍ ആർ വിമല്‍ചന്ദ്രന്‍, അസിസ്റ്റന്റ് കോ– ഓ.ര്‍ഡിനേറ്റര്‍മാരായ ബി ഉന്മേഷ്, ജി ടി ജിനേഷ്, എ അനീസ, കൊല്ലം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എസ് അംബിക, കൊല്ലം ഈസ്റ്റ് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എസ് കുഞ്ഞുമണി, എച്ച്എസ്എസ് പ്രധാനാധ്യാപിക എ സഫീന തുടങ്ങിയവര്‍ സംസാരിച്ചു. 31മത്സരങ്ങളില്‍ 36സ്ഥാപനങ്ങളില്‍ നിന്നായി 335 കുട്ടികളാണ് മാറ്റുരച്ചത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ നടന്നു. 50 മീറ്റര്‍, 100 മീറ്റര്‍ ഓട്ടമത്സരങ്ങള്‍, സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പ്, ലോങ് ജമ്പ്, സോഫ്റ്റ് ബോള്‍ ത്രോ, ഷോട്ട്പുട്ട്, റിലേ മത്സരങ്ങള്‍ എന്നിവയ്ക്ക് പുറമെ സീനിയര്‍ വിഭാഗത്തില്‍ വീല്‍ചെയര്‍ റേസ്, ബാസ്‌കറ്റ് ബോള്‍ ത്രോ (വീല്‍ചെയര്‍) എന്നീ ഇനങ്ങളിലും വാശിയേറിയ മത്സരമാണ് നടന്നത്. സബ് ജൂനിയർ വിഭാഗത്തിൽ 13പോയിന്റ് നേടി ക്ലാപ്പന ബഡ്‌സ് സ്കൂൾ ഓവർ ഓൾ കിരീടം നേടി. ജൂനിയർ വിഭാഗത്തിൽ 34പോയിന്റോടെ കടയ്ക്കൽ ബഡ്‌സ് സ്കൂൾ ഓവർ ഓൾ ചാമ്പ്യന്മാരായി. ീനിയർ വിഭാഗത്തിൽ 25 പോയിന്റുകളോടെ വെട്ടിക്കവല തണൽ ബിആർസി ഒന്നാം സ്ഥാനം നേടി.








0 comments