എം എ ബേബിക്ക് ഉജ്വല സ്വീകരണം

മാവേലിക്കര
ഡൽഹി സമരത്തിനുശേഷം ആദ്യമായി ജില്ലയിലെത്തിയ അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബിക്ക് ഉജ്വല സ്വീകരണം നൽകി സിപിഐ എം. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം. പി ജി ജന്മദിന ശതാബ്‌ദി ആഘോഷ വേദിയായ മാവേലിക്കര സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് പാരിഷ് ഹാളിന് മുന്നിൽനിന്ന് മാലയിട്ട് സ്വീകരിച്ച അദ്ദേഹത്തെ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് വേദിയിലേക്ക് എത്തിച്ചത് . ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, ലീല അഭിലാഷ്, എം എസ് അരുൺകുമാർ എംഎൽഎ, മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ, ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, ലോക്കൽ സെക്രട്ടറിമാർ, വർഗ ബഹുജന സംഘടന നേതാക്കൾ തുടങ്ങിയവരും സ്വീകരണം നൽകി.








0 comments