Deshabhimani

തീരദേശ അവകാശ സംരക്ഷണം: സമ്മേളനം സമാപിച്ചു

Protection of Coastal Rights

തീരദേശ ജനതയുടെ അവകാശ സംരക്ഷണം സംബന്ധിച്ച സമ്മേളന സമാപനം മുഖ്യമന്ത്രി വി ഡി സതീശൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 08, 2026, 02:40 AM | 1 min read

കളമശേരി


തീരദേശ പരമാധികാര–കാലാവസ്ഥാ പ്രതിരോധ സമ്മേളനത്തിന്റെ സമാപനം കുസാറ്റിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. മികച്ച ദുരന്തനിവാരണ–പ്രതിരോധശേഷി പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.


കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷനായി. ഫിഷറീസ്‌ മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, ഹൈബി ഈഡൻ എംപി, ഡോ. സി എസ് പ്രവീൺ, എസ് പി അരുൺ, രജിസ്ട്രാർ ഡോ. പി സി ഹരിഗോവിന്ദ്, മാഗ്ലിൻ പീറ്റർ, ബിജു കണ്ണങ്ങാട്ട് എന്നിവർ സംസാരിച്ചു. ​ തീരദേശ ജനതയുടെ അവകാശങ്ങൾ സംബന്ധിച്ച കരടുരേഖ ഡോ. കെ എച്ച് അമിത ബച്ചൻ അവതരിപ്പിച്ചു.


കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, തീരഭൂസംരക്ഷണവേദി, വെസ്റ്റേൺ ഘാട്സ് ഹോൺബിൽ ഫൗണ്ടേഷൻ, എംഇഎസ് അസ്മാബി കോളേജിലെ സിഇടിസി എന്നിവചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home