കെഎസ്‌ടിഎ വൈപ്പിൻ ഉപജില്ലാ സമ്മേളനം

കെഎസ്ടിഎ വൈപ്പിൻ ഉപജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി എം നിയാസ് ഉദ്ഘാടനം ചെയ്യുന്നു
വൈപ്പിൻ
കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെഎസ്‌ടിഎ) വൈപ്പിൻ ഉപജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി എം നിയാസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് നോബി കുഞ്ഞപ്പൻ അധ്യക്ഷനായി.
ഉപജില്ലാ സെക്രട്ടറി ടി എസ് രാഗം പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി നിഷാദ് ബാബു സംഘടനാ റിപ്പോർട്ടും ട്രഷറർ കെ എം അഭിലാഷ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഷനോജ് കുമാർ, എ കെ സുലത, സി എസ് ഫെബിൻ, കെ വി ധന്യ, പി ജി വിനു, എം വി ഫിൻസി, അരുൺ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: നോബി കുഞ്ഞപ്പൻ (പ്രസിഡന്റ്), ടി എസ് രാഗം (സെക്രട്ടറി), എ അബ്ദുൾ ബഷീർ (ട്രഷറർ).







0 comments