പുതുതലമുറയ്‌ക്കായി അരങ്ങിലെത്തും പോയകാലത്തിന്റെ ചരിത്രം

നീലേശ്വരം ദശാബ്ദങ്ങളുടെ ചരിത്രവും സമരപോരാട്ട അനുഭവങ്ങളും പുതുതലമുറയ്‌ക്കായി അരങ്ങിലെത്തുന്നു. 27, 28, 29 തീയതികളിൽ നീലേശ്വരം പാലായിയിൽ നടക്കുന്ന ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് മുൻകാല ദേശാഭിമാനി ബാലസംഘം പ്രവർത്തകരും നീലേശ്വരത്തെ നാടകപ്രവർത്തകരും ഒത്തുചേർന്ന് നാടകമൊരുക്കുന്നത്. പുതുമയുടെ മാസ്മരികതയിൽ മറന്നുപോവുന്നതിനിടെ പോയകാല ചരിത്രം പഴയതും പുതിയതുമായ സങ്കേതങ്ങളിലൂടെ അനാവരണം ചെയ്യുകയാണ് നാടകത്തിലൂടെ. ബിജേഷ് കാരി സംവിധാനംചെയ്യുന്ന നാടകത്തിന്റെ ക്യാമ്പ് നാടക -സിനിമ നടൻ രാജേഷ് അഴീക്കോടൻ ഉദ്‌ഘാടനംചെയ്‌തു. നാടിന്നകമറിഞ്ഞ നാടകങ്ങൾ അന്യവൽക്കരിക്കപ്പെട്ടതോടെ നാടില്ലാതാവുകയും വ്യക്തി ഒരു ലോകമാവുകയും ചെയ്യുന്നതിലേക്ക് ചുരുക്കപ്പെടുകയും ചെയ്യുന്ന കാലത്ത് നാടകങ്ങൾ തിരിച്ചുവരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രമേശൻ കൊടക്കാട് അധ്യക്ഷനായി. ടി വി ഭാസ്കരൻ, ടി കെ അനീഷ്, ഡോ. എൻ പി വിജയൻ, എം കെ ഗോപകുമാർ, രവി പട്ടേന, സി സി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. സി അമ്പുരാജ് സ്വാഗതംപറഞ്ഞു.








0 comments