പുറമേരി ആർഎസ്എസ് കേന്ദ്രത്തിൽ വടിവാൾ കണ്ടെത്തി

ആർഎസ്എസ് കേന്ദ്രത്തിൽനിന്ന് കണ്ടെത്തിയ വടിവാൾ
നാദാപുരം
പുറമേരി കുനിങ്ങാട് റോഡിൽ ആർഎസ്എസ് കേന്ദ്രത്തിൽ വടിവാൾ കണ്ടെത്തി. ആറാം വെള്ളി അമ്പലം റോഡിലെ കൂരാറത്ത് പറമ്പിലാണ് ഒരുമീറ്ററോളം നീളമുള്ള വടിവാൾ കുത്തിയിറക്കിയ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ പറമ്പിൽ ജോലിചെയ്‌തിരുന്നവരാണ് തുണിയിൽ പൊതിഞ്ഞ വടിവാൾ കണ്ടത്. നാദാപുരം പൊലീസ് വടിവാൾ കസ്റ്റഡിയിലെടുത്തു. വടകരയിൽനിന്നെത്തിയ കെ 9 സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്തു.







0 comments