സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകർക്ക് ദുരിതകാലം
ജോലി മാത്രം; ശന്പളമില്ല

കോഴിക്കോട്
ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകർക്കിത് ദുരിതകാലം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌പെഷ്യൽ സ്‌കൂളിലെ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ശന്പളം കിട്ടിയിട്ട് ഏഴുമാസമായി. ഇൗ അധ്യയന വർഷം ഏപ്രിൽ മുതൽ ലഭിക്കേണ്ട ഗ്രാന്റ് സർക്കാർ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമാണ് ശന്പളമെന്നത് ഇവർക്ക് കിട്ടാക്കനിയായത്. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുകയും ദൈനംദിന ജീവിതത്തിനാവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്ന അധ്യാപകരാണ് മാസങ്ങളായി വേതനമില്ലാതെ ജോലി തുടരുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകൾക്ക് സർക്കാർ ഗ്രാന്റ് അനുവദിക്കുന്നത്. എട്ട് കുട്ടികൾക്ക് ഒരധ്യാപകൻ, 15 കുട്ടികളുണ്ടെങ്കിൽ ഒരു ആയ എന്നതാണ് നിലവിലെ പാറ്റേൺ. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും എണ്ണം നിശ്ചയിക്കപ്പെടുന്നതിനാൽ ഗ്രാന്റ് ലഭിക്കാത്തത് സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്നു. സാങ്കേതിക തടസ്സങ്ങളും സാന്പത്തിക പ്രതിസന്ധിയുംമൂലം സ്‌കൂളുകൾക്ക് പ്രവർത്തനം തുടരാൻ കഴിയാത്ത സാചഹര്യമാണുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് സ്‌പെഷ്യൽ സ്‌കൂളുകൾ. എന്നാൽ ഗ്രാന്റ് അനുവദിക്കുന്നതിലെ കാലതാമസവും തുടർച്ചയായ സാന്പത്തിക പ്രതിസന്ധിയും ഇൗ മേഖലയെ തളർത്തുകയാണ്. അധ്യാപകരുടെയും ജീവനക്കാരുടെയും വേതനം ഉറപ്പാക്കുന്നതിനൊപ്പം സ്‌കൂളുകളുടെ നിലനിൽപ്പും കുട്ടികളുടെ പഠനവും സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.







0 comments