ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

സിപിഐ എം വർക്കല ഏരിയയിൽ സ്വരൂപിച്ച ആദ്യഘട്ട ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിസംഖ്യ ജില്ലാ സെക്രട്ടറി വി ജോയി ഏരിയ സെക്രട്ടറി എം കെ യൂസഫിൽനിന്ന് ഏറ്റുവാങ്ങുന്നു
വർക്കല
സിപിഐ എം വർക്കല ഏരിയയിലെ ഇടവ, ഇലകമൺ, പാളയംകുന്ന്, ചെമ്മരുതി, വെട്ടൂർ, ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ, വർക്കല സൗത്ത്, നോർത്ത് എന്നീ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വരൂപിച്ച ആദ്യഘട്ട ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിസംഖ്യയും ലിസ്റ്റും ജില്ലാ സെക്രട്ടറി വി ജോയി ഏരിയ സെക്രട്ടറി എം കെ യൂസഫിൽനിന്ന് ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു, എസ് ഷാജഹാൻ, നഗരസഭാ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് സന്തോഷ് കുമാർ, ബി എസ് ജോസ്, ജി എസ് സുനിൽ, കെ ആർ ബിജു, ശ്രീധരൻകുമാർ, ലെനിൻ രാജ്, വി സുനിൽ, ബിന്ദു ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.






0 comments