Deshabhimani

കുസാറ്റ് സമരം കരുത്തോടെ മുന്നോട്ട്

കുസാറ്റ് സമരം

കുസാറ്റിൽ എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സമരം 31–-ാം ദിവസം കലാസാഹിത്യ സംഘം 
ജില്ലാ വൈസ് പ്രസിഡന്റ് വി കെ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 08, 2026, 03:00 AM | 1 min read

കളമശേരി


സർവകലാശാല സസ്‌പെൻഡ്‌ ചെയ്ത നാലുനേതാക്കളെയും തിരിച്ചെടുക്കുക, ജീവനക്കാർക്ക് നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സമരം 31 ദിവസം പിന്നിട്ടു. ശനിയാഴ്ചത്തെ സമരം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് വി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. സി എസ് സോണിയ, ഐ എസ് രാധാകൃഷ്ണൻ എന്നിവർ റിലേ ഉപവാസത്തിൽ പങ്കെടുത്തു. അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി സി രജിത അധ്യക്ഷയായി. ടി പി ജിതിൻ റാണി നാരായണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home