Deshabhimani

ശ്രീഭവനം ഒരുമയിലുയരും കൂട്’ പദ്ധതി ​ ജില്ലയില്‍ 10 വീടുകളുടെ 
നിര്‍മാണം അവസാനഘട്ടത്തില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2026, 03:00 AM | 1 min read

കാസർകോട്‌​ ഭവനരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് തണലായി കുടുംബശ്രീ നടപ്പാക്കുന്ന ‘ശ്രീഭവനം ഒരുമയിലുയരും കൂട്’ പദ്ധതിയിൽ ജില്ലയില്‍ 10 വീടുകളുടെ നിര്‍മാണം അവസാനഘട്ടത്തില്‍. കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും വിഭവസമാഹരണം നടത്തിയാണ് പദ്ധതി പ്രവര്‍ത്തനം. ഒരു കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയുടെ (സിഡിഎസ്) നേതൃത്വത്തില്‍ ഒരു വീട് നിര്‍മിച്ചു നല്‍കുകയാണ് ലക്ഷ്യം. ജില്ലാ മിഷന്‍ ആരംഭിച്ച പദ്ധതിയില്‍ ആദ്യ വീടൊരുക്കിയത് ചീമേനി തുറവിലെ ചന്ദ്രകല മനോജിനായിരുന്നു. ഈ മാതൃക മലപ്പുറം ജില്ലാ മിഷനും നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. കുടുംബശ്രീ അംഗങ്ങളുടെ വീടുകളില്‍ കുടുക്കകള്‍ സ്ഥാപിച്ച് 100 ദിവസം സംഭാവന സമാഹരിക്കുകയാണ് ചെയ്യുന്നത്. വിവിധ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ നിര്‍മാണ സാമഗ്രികളും മറ്റ് സഹായങ്ങളും സമാഹരിക്കുകയും ചെയ്യുന്നു. സിഡിഎസ് ഭരണസമിതികളുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തിയാണ് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home