Deshabhimani

പള്ളഞ്ചിയിൽ കാട്ടുപോത്ത് ശല്യം രൂക്ഷം: യാത്രക്കാരുടെ ജീവന് ഭീഷണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2026, 03:00 AM | 1 min read

പള്ളഞ്ചി പ്രദേശത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യം തുടർച്ചയായതോടെ ജനജീവിതവും യാത്രാ സുരക്ഷയും ആശങ്കയിൽ. പകലുപോലും കാട്ടുപോത്തുകൾ ജനവാസമേഖലയിലും റോഡിലും ഇറങ്ങുന്നത് പതിവാകുകയാണ്. വാഹനങ്ങളും വിദ്യാർഥികളുൾപ്പെടെയുള്ള കാൽനടയാത്രക്കാരും നിരന്തരം കടന്നുപോകുന്ന പാതയിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള വനമേഖലയിൽനിന്നാണ് കാട്ടുപോത്തുകൾ കൂട്ടത്തോടെ എത്തുന്നത്. റോഡിന് കുറുകെ നിലയുറപ്പിക്കുന്നതിനാൽ വാഹനങ്ങൾക്ക് ഏറെനേരം കാത്തുനിൽക്കേണ്ടിവരുന്നു. പെട്ടെന്ന് വാഹനങ്ങൾക്ക് മുന്നിലേക്ക് എത്തുന്ന കാട്ടുപോത്തുകൾ വാഹനനിയന്ത്രണം വിട്ടുള്ള അപകടങ്ങൾക്കുമിടയാക്കുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ഭീഷണി നേരിടുന്നത്. ​കുട്ടികൾ ഉൾപ്പെടെ നിരവധിപേർ ദിവസവും ആശ്രയിക്കുന്ന പാതയാണിത്. കാട്ടുപോത്തുകൾ പ്രകോപിതരായി ആക്രമിച്ചാൽ വലിയ ദുരന്തത്തിനും ഇടയാകും. വന്യമൃഗങ്ങളുടെ സഞ്ചാരം നിരീക്ഷിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തര നടപടി വേണം. മുന്നറിയിപ്പ് ബോർഡുകൾ, നിരീക്ഷണ സംവിധാനം, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home