ad
Deshabhimani

കടൽ കടക്കാൻ 
‘കപികുലം’ ഒരുങ്ങുന്നു

 ബിജു ഇരിണാവും ഉണ്ണി രാജും ‘കപികുല’ത്തിന്റെ  റിഹേഴ്സലിൽ

ബിജു ഇരിണാവും ഉണ്ണി രാജും ‘കപികുല’ത്തിന്റെ റിഹേഴ്സലിൽ

avatar
സ്വന്തം ലേഖകൻ

Published on Jun 29, 2026, 02:41 AM | 1 min read


മാട്ടൂൽ

ഓസ്ട്രേലിയയിലെ മെൽബണിന്റെ നാടകാസ്വാദകർക്കായ് കേരളത്തിന്റെ നാടകവിരുന്നൊരുങ്ങുന്നു. സമൂഹത്തിനകത്തേക്ക് ആരോരുമറിയാതെ സന്നിവേശിക്കപ്പെടുന്ന ആകുലതകളുടെ കഥ പറയുന്ന ‘കപികുലം' നാടകത്തിന്റെ റിഹേഴ്സൽ കണ്ണൂരിൽ പുരോഗമിക്കുന്നു. കൂട്ട് തീയറ്റർ ഗ്രൂപ്പാണ് നാടകം അവതരിപ്പിക്കുക ജൂലായ് 11 ന്‌ ഓസ്ട്രേലിയയിലെ മെൽബൺ ബോക്സ് ഹിൽ ടൗൺ ഹാളിലാണ് ആദ്യ അവതരണം. നമ്മൾ പോലും അറിയാതെ സമൂഹത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ വരച്ചുകാട്ടി, വർത്തമാനകാല സംഭവ വികാസങ്ങളും കോർത്തിണക്കിയതാണ്‌ നാടകം. സിനിമ–ടെലിവിഷൻ താരങ്ങളായ ഉണ്ണി രാജും ബിജു ഇരിണാവും ആണ് വേഷമിടുന്നത്. അനിൽ നടക്കാവ്‌ രചനയും സുധീർ ബാബൂട്ടൻ സംവിധാനവും നിർവ്വഹിച്ചു. ടി.പി. സുനിൽകുമാർ , സുബിൻ പയ്യന്നൂർ, സജിൻ കാലിക്കടവ് എന്നിവരാണ് പിന്നണിയിൽ. മെൽബണിലെ വിപഞ്ചിക ഗ്രന്ഥശാലയാണ് നാടക സംഘാടകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home