ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് തുടക്കം

തലശേരി സാമ്രാജ്യവിരുദ്ധ പോരാട്ടത്തിൽ ഇതിഹാസം തീർത്ത പൈതൃകനഗരിയിൽ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. തലശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ കൂത്തുപറന്പ് രക്തസാക്ഷിനഗറിൽ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ രക്തസാക്ഷി പ്രമേയവും മുഹമ്മദ് സിറാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉദ്‌ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി കെ രമേശൻ സ്വാഗതം പറഞ്ഞു. മുഹമ്മദ് അഫ്സൽ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി. പ്രതിനിധികളെ വരവേറ്റ് സ്വാഗതഗാനവും നൃത്തശിൽപാവിഷ്‌കാരവുമുണ്ടായി. ജില്ലയിലെ 18 ബ്ലോക്കുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികളും 50 ജില്ലാ കമ്മിറ്റി അംഗങ്ങളുമടക്കം 410 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ജില്ലാ സെക്രട്ടറി സരിൻ ശശി റിപ്പോർട്ടും ട്രഷററർ കെ ജി ദിലീപ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി വസീഫ് സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ പൊതുചർച്ച ആരംഭിച്ചു. മുഹമ്മദ് അഫ്സൽ കൺവീനറും വി ഷിജിത്ത്, കെ കെ ഗിരീഷ്, അരുൺ ജോയ്, കെ സൂര്യ മാടായി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിക്കുന്നു. പി പി അനീഷ് (കൺവീനർ), ഷിബിൻ കാനായി, വൈഷ്ണവ് മഹേന്ദ്രൻ, രനിൽ നമ്പ്രം, സി കെ ഷോന, സരീഷ് പൂമരം, സി പി മുഹാസ് എന്നിവരടങ്ങിയ മിനിറ്റ്സ് കമ്മിറ്റിയും മുഹമ്മദ് സിറാജ് (കൺവീനർ), പി പി സിദിൻ, സി പി ഷിജു, പി വി ബിനോയ്, കെ ശ്രീജിത്ത്, ആരതി സനീഷ്, പി വി വിനീത്, വി പി ഫാദിയ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും പി എം അഖിൽ (കൺവീനർ), എ പി അൻവീർ, രഗിലാഷ്, സി നിഖിൽ, വിഷ്ണു പ്രസാദ്, സി വി മഹിനേജ്, അഖിൽ പി ബാബു, അലീഷ തലശേരി എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയും കിരൺ കരുണാകരൻ കൺവീനറും ഷിബിന, ഫിദ പ്രദീപ്, ടി മിഥുൻ, നിവേദ് പിണറായി എന്നിവർ അംഗങ്ങളുമായ രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം വിജിൻ, എം ഷാജർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ഷിമ, കെ അനുശ്രീ, മുൻ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ, മുൻ ജില്ലാ പ്രസിഡന്റ് പി ശശി, മുൻ ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി----------------- പി -------എസ് സഞ്ജീവ് എന്നിവരും ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് വി കെ നിഷാദ്, പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി അംഗം പി വി നന്ദകുമാർ എന്നിവർ ജയിലിൽനിന്നയച്ച സന്ദേശം വായിച്ചു. സ്വാഗത ഗാനത്തിന് അണിയറയിലും മുന്നണിയിലും പ്രവർത്തിച്ചവരെ എ എ റഹീം ഉപഹാരം നൽകി അനുമോദിച്ചു. പുതിയബസ്‌സ്‌റ്റാൻഡിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ യുവജനറാലിയോടെ ബുധൻ വൈകിട്ട് സമ്മേളനം സമാപിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും.











0 comments