ad
Deshabhimani

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രിസണേഴ്സ് സെൽ ആരംഭിക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ മൂന്നാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 25, 2026, 03:00 AM | 1 min read

തളിപ്പറമ്പ്

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രിസണേഴ്സ് സെൽ ആരംഭിക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ മൂന്നാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തിൽ കെ രാധാകൃഷ്ണൻ എം പി ഉദ്ഘാടനംചെയ്തു. കഴിഞ്ഞ പത്ത്‌ വർഷം കേരളത്തിൽ ഒരു വർഗീയ കലാപവും ഇല്ലാത്തതിന്റെ ഉത്തരവാദിത്വം സർക്കാരിനൊപ്പം കേരള പൊലീസിനും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ടി വി ജയേഷ് അധ്യക്ഷനായി. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പാലിവാൾ മുഖ്യാതിഥിയായി. അഡീഷണൽ എസ്പിഎൻ ആർ ജയരാജ്‌, തളിപ്പറമ്പ് ഡിവൈഎസ്പി വി വി മനോജ്‌, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി പി രമേശൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എൻ ഇന്ദു, സംസ്ഥാന നിർവാഹക സമിതി അംഗം പി വി രാജേഷ്, റൂറൽ ജില്ലാ പ്രസിഡന്റ്‌ പി ബാബുമോൻ, കണ്ണൂർ ജില്ലാ പൊലീസ് സഹകരണ സംഘം പ്രസിഡന്റ്‌ ടി പ്രജീഷ് എന്നിവർ സംസാരിച്ചു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ടി ഉത്തംദാസ്, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ അനിൽകുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി ചന്ദ്രമോഹൻ, സംസ്ഥാന നിർവാഹക സമിതി അംഗം കെ പി അനീഷ്, കണ്ണൂർ സിറ്റി ജില്ലാ സെക്രട്ടറി കെ പ്രസാദ്, കെ വി പ്രസാദ്, എം വി അഭിമന്യു, കെ വി സിനീഷ്, കെ ശ്രീജേഷ് എന്നിവർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ്‌ ജി പി അഭിജിത്തും ജില്ലാ സെക്രട്ടറി കെ പ്രിയേഷും റിപ്പോർട്ടുകൾ അവതരിപ്പിച്ചു. എ പി കെ രാകേഷ് വരവ് ചെലവ് കണക്കും കെ സി രതീഷ്‌ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ സിന്ധു മാവില, ജോയിൻസെക്രട്ടറി കെ പി സനത്ത്‌, കെ പി വി മഹിത എന്നിവർ സംസാരിച്ചു. എം കെ രജീഷ് സ്വാഗതവും ബി ഷിബു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home