Deshabhimani

മിനിമം വേതനം 26,000 രൂപയാക്കണം: ആശാ വർക്കേഴ്‌സ്‌ യൂണിയൻ

ആശാ വർക്കേഴ്‌സ്‌ യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന 
വൈസ്‌ പ്രസിഡന്റ്‌ കെ മനോഹരൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 27, 2026, 03:00 AM | 1 min read

കണ്ണൂർ മിനിമം വേതനം 26,000 രൂപയാക്കണമെന്ന്‌ ആശാ വർക്കേഴ്‌സ്‌ യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മിനിമം കൂലി നൽകാതെ നാമമാത്രമായ ഓണറേറിയം നൽകുന്ന സ്ഥിതി അവാസാനിപ്പിക്കണം. പഞ്ചായത്തുകളിൽ ആശമാരെ വാർഡ്‌ മാറ്റി നിയമിക്കുന്നത്‌ ഉത്തരവ്‌ പ്രകാരം തന്നെയാക്കണമെന്നും തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി കണ്ണൻ സ്‌മാരക മന്ദിരത്തിൽ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ മനോഹരൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ എം ബി പ്രഭാവതി സംഘടനാ റിപ്പോർട്ടും ജില്ലാ പ്രസിഡന്റ്‌ എൻ ശ്രീജ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ സി കൃഷ്‌ണൻ, ജില്ലാ സെക്രട്ടറി കെ അശോകൻ,‍ ഇ സുർജിത്‌ കുമാർ, ഒ കാർത്യായനി എന്നിവർ സംസാരിച്ചു. സമ്മേളന നഗരിയിൽ എൻ ശ്രീജ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി രജനി മോഹൻ സ്വാഗതവും വി വി പ്രീത നന്ദിയും പറഞ്ഞു. ​ഭാരവാഹികൾ: രജനി മോഹൻ (പ്രസിഡന്റ്‌), കെ പത്മിനി, വി വി ദീപ, ടി ഒ സുധ (വൈസ്‌ പ്രസിഡന്റ്‌) എൻ ശ്രീജ (സെക്രട്ടറി), കെ ലത, ബീന കൃഷ്‌ണൻ, എൻ ശൈലജ (ജോ. സെക്രട്ടറി) വി വി പ്രീത(ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home