പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ് റേ യൂണിറ്റ് തുറന്നു

പഴയങ്ങാടി
പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഡിജിറ്റല്‍ എക്സ് റേ യൂണിറ്റും നവീകരിച്ച കാന്റീനും മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനംചെയ്‌തു. ആതുരശുശ്രൂഷാരംഗത്ത് കേരളം കൈവരിച്ചത് അഭിമാനകരമായ നേട്ടങ്ങളാണെന്ന് മന്ത്രി പറഞ്ഞു. പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ നൂതന ചികിത്സാ സംവിധാനം ഒരുക്കുന്നതിന്റെ ആദ്യപടിയായാണ് ഡിജിറ്റല്‍ എക്സ് റേ യൂണിറ്റെന്നും അദ്ദേഹം പറഞ്ഞു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപകരണങ്ങള്‍ ഉള്‍പ്പെടെ 55 ലക്ഷം രൂപ ചെലവിലാണ് പൂര്‍ണമായും ശീതികരിച്ച എക്സ്റേ യൂണിറ്റ് നിര്‍മിച്ചത്. കാന്റീന്‍ നവീകരണത്തിന് അഞ്ചരലക്ഷവും ചുറ്റുമതില്‍, ഗേറ്റ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങള്‍ക്ക് 7.3 ലക്ഷം രൂപയുമാണ് ചെലവ്. എം വിജിന്‍ എംഎല്‍എ അധ്യക്ഷനായി. മുന്‍ എംഎല്‍എ ടി വി രാജേഷ് വിശിഷ്ടാതിഥിയായി. പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി ടി അനി, കല്യാശേരി ബ്ലോക്ക് അസി. എക്‌സിക്യൂട്ടീവ് എൻജിനിയര്‍ സി സ്വപ്ന എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി -ഷാജിര്‍, കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണന്‍, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദന്‍, ഡി വിമല, സി പി ഷിജു, ജസീര്‍ അഹമ്മദ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം കെ പി ഷുക്കൂര്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ കെ പത്മനാഭന്‍, വി വിനോദ്, ബാബു രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.










0 comments