ad
Deshabhimani

കല്യാട്ടെ അന്താരാഷ്ട്ര ആയുർവേദ 
ഗവേഷണ കേന്ദ്രത്തിൽ ഔഷധസസ്യ നഴ്സറി സ്ഥാപിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 21, 2025, 02:30 AM | 1 min read


ശ്രീകണ്ഠപുരം ​

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനുകീഴിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ ഔഷധ സസ്യ നഴ്സറി സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് പ്രൊപ്പോസലിന് സർക്കാരിന്റെ അംഗീകാരം. 2025-–26 സാമ്പത്തിക വർഷത്തിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുള്ള ഒന്നര കോടി രൂപയിൽനിന്ന് ആദ്യ വർഷം നഴ്സറി പദ്ധതിക്കായി 62,60,000 രൂപ വിനിയോഗിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കർഷകർക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും മികച്ച നിലവാരമുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുക, ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിനും ഉൽപ്പാദനത്തിനും ഊന്നൽ നൽകുക, നഴ്സറി ഡെവലപ്പർമാർക്ക് പരിശീലന കേന്ദ്രമായി പ്രവർത്തിക്കുക എന്നിവയാണ് നഴ്സറിയുടെ ലക്ഷ്യം. 12 ഏക്കറാണ് ഈ നഴ്സറിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുക. ജൈവ- വെർമി കമ്പോസ്റ്റ് യൂണിറ്റുകൾ, ഔഷധ സസ്യങ്ങളുടെ ജെംപ്ലാസം ശേഖരണം, നഴ്സറി തുടങ്ങിയ മൂന്ന് ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. നഴ്സറിയിൽ പമ്പ്ഹൗസ്, സംഭരണ ഷെഡ്, പോട്ടിങ്‌ ഷെഡ്, പ്രൊപ്പഗേഷൻ ഹൗസ്, ഗ്രീൻഹൗസ്, ഷേഡ് ഹൗസ്, ഹാർഡനിങ്‌ ഹൗസ് തുടങ്ങിയവ നിർമിക്കും. മഴവെള്ള സംഭരണവും നടപ്പാക്കും. അഞ്ചുവർഷംകൊണ്ട് 10,00,000 തൈകൾ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ വർഷവും രണ്ട് ലക്ഷം തൈകൾ ഉൽപ്പാദിപ്പിക്കും. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട്‌ ജില്ലയിലുള്ളവർക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. പ്രദേശവാസികൾക്ക് തൊഴിലവസരങ്ങളും ലഭിക്കും. സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡാണ് പദ്ധതി നടപ്പാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home