ഡോ. ശ്രീഹരിയുടെ വീട് എം വി ഗോവിന്ദൻ സന്ദർശിച്ചു

മാത്തിൽ
പയ്യന്നൂർ കോളേജ് റിട്ട. പ്രൊഫസറും കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന അന്തരിച്ച എ സി ശ്രീഹരിയുടെ ആലപ്പടമ്പിലെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ശ്യാമള, പി ശശിധരൻ, കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി അനസൂയ, എം വി സുനിൽകുമാർ എന്നിവരും കൂടെയുണ്ടായിരുന്നു. ശ്രീഹരിയുടെ അച്ഛൻ എ സി ദാമോദരൻ നമ്പൂതിരി, അമ്മ സാവിത്രി അന്തർജനം, ഭാര്യ, മകൻ ഉൾപ്പെടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.










0 comments