3 വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി

പാറശാല സർക്കാർ ആശുപത്രിയിൽ കുഞ്ഞിന് നൽകിയ കാലാവധി കഴിഞ്ഞ ഐവി ഫ്ളൂയിഡ്
പാറശാല
പാറശാല താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാ വീഴ്ച. വയറിളക്കവും ഛർദിയുമായി ചികിത്സ തേടിയെത്തിയ മൂന്ന് വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. തിങ്കൾ രാത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ തളച്ചാൻവിള സ്വദേശി അഖിൽരാജിന്റെ മകൾ ബേബി അദീനയ്‌ക്കാണ് ഏപ്രിൽവരെ കാലാവധിയുള്ള ഡ്രിപ്പ് (ഐവി ഫ്ലൂയിഡ്) നൽകിയത്. ഡ്രിപ്പ് നൽകിയതിനുപിന്നാലെ കുപ്പിയുടെ ലേബൽ ശ്രദ്ധയിൽപ്പെട്ട അഖിൽരാജ് ആശുപത്രി അധികൃതരോട് പരാതിപ്പെട്ടു. തുടർന്ന് ആശുപത്രി ജീവനക്കാർ മരുന്ന് മാറ്റി നൽകി. ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്തു. ചികിത്സാ അനാസ്ഥയിൽ പരാതി നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.










0 comments