print edition ഉദ്ധവ്‌താക്കറേ വിഭാഗത്തെയും പിളർത്താൻ ശ്രമം; അഞ്ച് എംപിമാർ എൻഡിഎയിലേക്കെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ശിവസേന ഉദ്ധവ്‌താക്കറേ വിഭാഗത്തിലെ അഞ്ച് എംപിമാർ എൻഡിഎ ക്യാന്പിലേക്കെന്ന് റിപ്പോർട്ട്. ഞായറാഴ്‌ച്ച ഉദ്ധവ്‌താക്കറേ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ നാല് എംപിമാരാണ് നേരിട്ട് പങ്കെടുത്തത്. അഞ്ച് പേർ ഓൺലൈനിലാണ് പങ്കെടുത്തത്.
ഇത് എൻഡിഎയിലേക്ക് ചേക്കേറിയതിന്റെ സൂചനയാണെന്ന ചർച്ച തുടങ്ങി. ഇവർ പാർടി വിട്ട് പ്രത്യേകബ്ലോക്കാകുമെന്നും പിന്നീട് ഏക്‌നാഥ്‌ഷിൻഡേ വിഭാഗത്തിൽ ലയിക്കുമെന്നും അഭ്യുഹമുണ്ട്.
ആർക്കെങ്കിലും പാർടി വിടാൻ ആഗ്രഹമുണ്ടെങ്കിൽ അവരെ തടയില്ലെന്ന് ഉദ്ധവ്‌താക്കറേ പ്രതികരിച്ചു. നേരത്തെ, എഎപിയെയും തൃണമുൽ കോൺഗ്രസിനെയും പിളർത്തിയ ബിജെപി നിരവധി എംപിമാരെ എൻഡിഎ ക്യാംപിലെത്തിച്ചിരുന്നു.
ഇതിനുപിന്നാലെയാണ്, ശിവസേന ഉദ്ധവ്‌താക്കറേ വിഭാഗത്തിലെ എംപിമാരെ ചാക്കിട്ടുപിടിക്കാൻ ‘ഓപറേഷൻ ടൈഗർ’ എന്ന പേരിൽ നീക്കം സജീവമാക്കിയത്.
അതേസമയം,അഞ്ച് എംപിമാർ പാർടി വിടുന്നെന്ന അഭ്യൂഹം തള്ളി ഉദ്ധവ്‌താക്കറേ വിഭാഗത്തിലെ ആദിത്യ താക്കറേയും സഞ്‌ജയ് റാവത്തും രംഗത്തെത്തി. എല്ലാ എംപിമാരും പാർടിക്കൊപ്പമുണ്ടെന്നും ആരും എൻഡിഎയിലേക്ക് പോകില്ലെന്നും നേതാക്കൾ അവകാശപ്പെട്ടു.










0 comments