പെട്രോൾ–ഡീസൽ വിലവർധനക്കെതിരെ
ഓട്ടോ തൊഴിലാളികളുടെ കലക്‌ടറേറ്റ് മാർച്ച്

പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഓട്ടോ, ടാക്‌സി ആൻഡ് ടെമ്പോ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്‍ടറേറ്റ് മാർച്ചും ധർണയും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
പെട്രോൾ–ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഓട്ടോ–ടാക്‌സി –ടെന്പോ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ കലക്‌ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. കലക്‌ടറേറ്റിന് മുന്നിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ് എച്ച് സലാം അധ്യക്ഷനായി. ഓട്ടോ–-ടാക്‌സി നിരക്ക് അടിയന്തരമായി പുതുക്കുക, ഓട്ടോ–-ടാക്‌സി–ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം നൽകുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ, ടി എ നിസാർ, എം എം ശരീഫ്, വിശ്വനാഥൻപിള്ള, ശിവപ്രസാദ്, ശ്രീകണ്ഠൻനായർ, റെജീബ് അലി എന്നിവർ സംസാരിച്ചു.










0 comments