ad
Deshabhimani

വരൂ, വഴിതെളിയും; ദേശാഭിമാനി 
ഫോക്കസ് കരിയര്‍മേള നാളെ

career guidance class
വെബ് ഡെസ്ക്

Published on Jun 17, 2026, 01:00 AM | 1 min read

കൊച്ചി

ഉപരിപഠന സാധ്യതകളുടെയും വിജ്ഞാനത്തിന്റെയും ചെപ്പുതുറക്കുന്ന ദേശാഭിമാനിയുടെ സൗജന്യ കരിയർ ഗൈഡൻസ് പരിപാടി- "ദേശാഭിമാനി ഫോക്കസ് 2026 കരിയർ ഫെസ്റ്റിവൽ' കൊച്ചിയിൽ വ്യാഴാഴ്ച നടക്കും. എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ ഉന്നതപഠനത്തിന്‌ വഴികാട്ടുകയാണ്‌ ലക്ഷ്യം.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. രാവിലെ 9.30ന്‌ കലക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡോ. ടി സുരേഷ് കുമാര്‍ നയിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്.


എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികള്‍ക്ക് യുവനർത്തകിയും നടിയുമായ ജംഷീന ജമാല്‍ മെമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആശംസകൾ നേരും.

കരിയർ ഓപ്ഷൻ വിദ്യാർഥികൾക്ക് പരിചയപ്പെടാനും കരിയർസാധ്യതകളെക്കുറിച്ച് അറിയാനും അവസരമുണ്ടാകും. ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട്, ചാവറ ഫിലിം സ്കൂള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് റൈറ്റിങ്, എൽകെ ഓവർസീസ് എഡ്യുക്കേഷൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. പ്രവേശനം സ‍ൗജന്യം. ഫോണ്‍: 0484 2587100.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home