ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നാടെങ്ങും പ്രതിഷേധം

കണ്ണൂർ
ഡൽഹിയിലെ എകെജി ഭവനിൽ കയറി എസ്എഫ്ഐ അഖിന്ത്യോ ജോ. സെക്രട്ടറി ഐഷി ഘോഷിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ ജില്ലയിലെങ്ങും പ്രതിഷേധം ജ്വലിച്ചു. സിപിഐ എം നേതൃത്വത്തിൽ ഏരിയാകേന്ദ്രങ്ങളിലും ലോക്കൽകേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഐഷി ഘോഷിനെതിരായ കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിക്കാൻ ആയിരങ്ങൾ അണിനിരന്നു. ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിലും പ്രകടനങ്ങൾ നടന്നു. കണ്ണൂരിൽ തെക്കീബസാറിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി സുമേഷ് എംഎൽഎ, ഏരിയാ സെക്രട്ടറി കെ പി സുധാകരൻ എന്നിവർ സംസാരിച്ചു.










0 comments