ad
Deshabhimani

തലശേരിയുടെ ചരിത്രമുണർത്തി നൃത്തശിൽപ്പം

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച നൃത്തശിൽപ്പത്തിൽനിന്ന്
വെബ് ഡെസ്ക്

Published on Jul 01, 2026, 03:00 AM | 1 min read

തലശേരി സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെയും ധീര രക്തസാക്ഷിത്വത്തിന്റെയും ചരിത്രമുറങ്ങുന്ന മണ്ണിൽ, പുതിയ കാലത്തിന് മതേതരത്വത്തിന്റെ സന്ദേശവുമായി ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറിയ നൃത്തശിൽപ്പം വേറിട്ട ദൃശ്യാനുഭവമായി. സാമ്രാജ്യത്വവിരുദ്ധ പോരാട്ട ഭൂമിയായ ജവഹർ ഘട്ടിന്റെ സ്മരണകളും അനീതിക്കെതിരെ കൂത്തുപറമ്പിൽ ധീരരക്തസാക്ഷികൾ നയിച്ച സമാനതകളില്ലാത്ത പോരാട്ടങ്ങളും പുനരാവിഷ്കരിച്ച നൃത്തശിൽപ്പം തലശേരി പട്ടണത്തിന്റെ പ്രൗഢമായ ഓർമകളെ പുതുതലമുറയ്ക്ക് മുന്നിൽ വരച്ചുകാട്ടി. സംവിധായകൻ രാജേന്ദ്രൻ വെളിയമ്പ്ര സംവിധാനം നിർവഹിച്ച നൃത്തശിൽപത്തിന് വരികൾ ഒരുക്കിയത് സജിത് നാലാംമൈലാണ്. ഐശ്വര്യ രാജേന്ദ്രൻ, അമൃത മനോജ്, പൊന്നമ്പിളി, ഗോപീ നന്ദന, ആശ അശോക്, നിരഞ്ജന എന്നിവർ ചുവടുവച്ചു. അരങ്ങിലും അണിയറയിലുമായി രജീഷ് ഒളവിലം, നക്ഷത്ര, വിനേഷ്, ഷനൂബ്, വിജീഷ് വെണ്ണില, വിജിന, രാജേഷ് എന്നിവരും നൃത്തശിൽപത്തിന്റെ വിജയത്തിനായി അണിനിരന്നു. സുരാജ് ചിറക്കര, എ കെ രമ്യ എന്നിവർ കോ–ഓഡിനേറ്റർമാരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home