പിലാത്തറയിൽ വിവിധ പദ്ധതികൾക്ക് തുടക്കം

പിലാത്തറ
പിലാത്തറ ടൗൺ സൗന്ദര്യവൽക്കരണം, പിലാത്തറമുതൽ ചന്തപ്പുരവരെ റോഡ് നവീകരണം, പിലാത്തറ ബസ് സ്റ്റാൻഡ്–ഷോപ്പിങ് കോംപ്ലക്സ് നിർമാണം തുടങ്ങിയവ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം വിജിൻ എംഎൽഎ അധ്യക്ഷനായി. കടന്നപ്പള്ളി–പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി തമ്പാൻ, സി പി ഷിജു, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ എ വി രവീന്ദ്രൻ, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ, വൈസ് പ്രസിഡന്റ് പി പി രോഹിണി, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ടി വി ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ ടി വി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. നവകേരള സദസ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി പിലാത്തറ ടൗൺ സൗന്ദര്യവൽക്കരണത്തിനും സംസ്ഥാന ബജറ്റിൽ ആറുകോടി രൂപ പിലാത്തറ–ചന്തപ്പുര റോഡ് നവീകരണത്തിനും അഞ്ചുകോടി രൂപ ചന്തപ്പുര–മാതമംഗലം ഭാഗം വികസിപ്പിക്കുന്നതിനുമായി അനുവദിച്ചിട്ടുണ്ട്. ചന്തപ്പുര–മാതമംഗലം ഭാഗത്തെ പ്രവൃത്തികൾ പുരോഗമിക്കുന്നു. ചെറുതാഴം പഞ്ചായത്ത് 10 കോടി രൂപ ചെലവിലാണ് പിലാത്തറ ബസ് സ്റ്റാൻഡ്–ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത്.









0 comments