ad
Deshabhimani

കർഷകസംഘം ജില്ലാസമ്മേളന പൊതുസമ്മേളനം ഇന്ന് വെെകിട്ട് പിണറായി ഉദ്ഘാടനം ചെയ്യും

ആവേശത്തുടക്കം

കേരള കർഷകസംഘം ജില്ലാ സമ്മേളനം പിണറായി കൺവൻഷൻ സെന്ററിൽ സെൻട്രൽ കിസാൻ കൗൺസിൽ അംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു

കേരള കർഷകസംഘം ജില്ലാ സമ്മേളനം പിണറായി കൺവൻഷൻ സെന്ററിൽ സെൻട്രൽ കിസാൻ കൗൺസിൽ അംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 02:00 AM | 2 min read

പിണറായി

പൊരുതുന്ന കർഷകരുടെ സമരസംഘടനയായ കർഷകസംഘത്തിന്റെ ജില്ലാ സമ്മേളനത്തിന്‌ കമ്യൂണിസ്‌റ്റ്‌ പാർടി പിറവികൊണ്ട പിണറായിയിൽ ആവേശത്തുടക്കം. പിണറായി കൺവൻഷൻ സെന്ററിലെ ഒ വി നാരായണൻ–കെ പി സദു മാസ്‌റ്റർ നഗറിൽ സെൻട്രൽ കിസാൻ കൗൺസിൽ അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ഗോവിന്ദൻ പതാക ഉയർത്തി. ജില്ലയിലെ മികച്ച 18 കർഷകരെ സെൻട്രൽ കിസാൻ കൗൺസിൽ അംഗം കെ കെ രാഗേഷ് ആദരിച്ചു. ഗോപി കോട്ടമുറിക്കൽ, ഓമല്ലൂർ ശങ്കരൻ, വത്സല മോഹൻ, എൻ ആർ സക്കീന, കെ ജെ ജോസഫ്, വത്സൻ പനോളി, എം വിജയകുമാർ, സി എച്ച് കുഞ്ഞമ്പു, പി ശശി, എം സുരേന്ദ്രൻ, കെ അനുശ്രീ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ശശിധരൻ സ്വാഗതം പറഞ്ഞു. എം പ്രകാശൻ രക്തസാക്ഷി പ്രമേയവും എം സി പവിത്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം പ്രകാശൻ പ്രവർത്തന റിപ്പോർട്ടും എം സി പവിത്രൻ കണക്കും അവതരിപ്പിച്ചു. പി ഗോവിന്ദൻ, കെ പത്മിനി, ഒ കെ വാസു, ടി അശോകൻ, ടി വി റസിയ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. എം പ്രകാശൻ, കെ ജെ ജോസഫ്, എം സി പവിത്രൻ, എൻ ആർ സക്കീന, ടി എം ജോഷി, പി ശശീധരൻ, സി വി മാലിനി, ടി ഐ മധുസൂദനൻ, കെ ശ്രീധരൻ, പി പി ദാമോദരൻ, വി രാജേഷ് പ്രേം, എം മോഹനൻ എന്നിവരടങ്ങിയതാണ്‌ സ്‌റ്റിയറിങ് കമ്മറ്റി. കെ സി മനോജ് (പ്രമേയം), പുല്ലായിക്കൊടി ചന്ദ്രൻ (മിനുട്‌സ്‌), പി പ്രശാന്തൻ (ക്രഡൻഷ്യൽ), -വി രമേശൻ (രജിസ്ട്രേഷൻ)എന്നിവർ കൺവീനർമാരായാണ്‌ മറ്റ്‌ കമ്മിറ്റികൾ. സമാപനദിനമായ വെള്ളി വൈകിട്ട്‌ നാലിന്‌ പിണറായി ഡോക്ടർ മുക്ക് കേന്ദ്രീകരിച്ച് ആയിരങ്ങൾ അണിനിരക്കുന്ന പ്രകടനം നടക്കും. പൊതുസമ്മേളനം കുഞ്ഞിപ്പള്ളി ഐശ്വര്യ കോംപ്ലക്സ് പരിസരത്തെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഇ പി ജയരാജൻ, എം സ്വരാജ്‌, ഗോപി കോട്ടമുറിക്കൽ, വത്സൻ പനോളി എന്നിവർ പങ്കെടുക്കും.

ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളുന്ന നയം തിരുത്തണം

പിണറായി

യുഡിഎഫ് സർക്കാരിന്റെ ജീവനക്കാരോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിച്ച് സ്ഥലംമാറ്റവും ശിക്ഷാനടപടികളും പുനഃപരിശോധിക്കണമെന്ന് കേരള കർഷകസംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ബാങ്കുവഴിയാക്കിയത് 
പെൻഷൻ കൊടുക്കാതിരിക്കാൻ: ബാലഗോപാൽ

പിണറായി

പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം യുഡിഎഫ്‌ സർക്കാർ അവസാനിപ്പിച്ചത്‌ പരമാവധി ഗുണഭോക്താക്കൾക്ക്‌ കൊടുക്കാതിരിക്കാനുള്ള ബുദ്ധിയാണെന്ന്‌ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേവലം എട്ടുലക്ഷം പേർക്കാണ്‌ 200, 300, 500 രൂപവീതം കേന്ദ്രവിഹിതം കിട്ടുന്നത്‌. ഇ‍ൗ വിഹിതം കിട്ടുന്നതിന്‌ പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം തടസമാണെന്നാണ്‌ സർക്കാർ പറയുന്ന ന്യായമെന്നും ബാലഗോപാൽ പറഞ്ഞു. പിണറായി കൺവൻഷൻ സെന്ററിൽ കർഷകസംഘം ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്പത്‌ ശതമാനം പെൻഷൻകാർക്കാണ്‌ എൽഡിഎഫ്‌ സർക്കാർ പണം വീട്ടിലെത്തിച്ചത്‌. പ്രായമായവർക്ക്‌ ബാങ്കുകളിൽ പോയി പണമെടുക്കുന്നതും അന്വേഷിക്കുന്നതും പ്രായോഗികമല്ല. അക്ക‍ൗണ്ട്‌ തുടങ്ങലും ആധാർബന്ധിക്കലും ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലൂടെ കുറെയധികം ഗുണഭോക്താക്കളെ ആവുന്നത്ര കാലം പുറത്തുനിർത്തുകയാണ്‌ ലക്ഷ്യമെന്നും ബാലഗോപാൽ പറഞ്ഞു. എൽഡിഎഫ്‌ സർക്കാർ 3700 കോടി രൂപയാണ്‌ സ്‌ത്രീസുരക്ഷാ പെൻൻഷനായി നീക്കിവച്ചത്‌. ഇത്‌ നൽകേണ്ടതില്ലെന്നാണ്‌ സതീശൻ സർക്കാരിന്റെ തീരുമാനം. കേന്ദ്രസർക്കാർ സാന്പത്തികമായി ശ്വാസം മുട്ടിച്ചപ്പോഴും വരുമാനം വർധിപ്പിച്ചാണ്‌ എൽഡിഎഫ്‌ സർക്കാർ കേരളത്തെ മുന്നോട്ടുനയിച്ചത്‌. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റപ്പോൾ മൂന്നുവർഷം കഴിഞ്ഞാൽ ജീവനക്കാർക്ക്‌ ശന്പളം കൊടുക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളം മാറുമെന്നായിരുന്നു ചിലരുടെ പ്രവചനം. 6300 കോടി രൂപ ഖജനാവിൽ ബാക്കിവച്ചാണ്‌ എൽഡിഎഫ്‌ അധികാരമൊഴിഞ്ഞത്‌. കേരളത്തിന്റെ വികസനം കൊള്ളാം. പക്ഷേ, ഒരു മാറ്റം വരട്ടെ എന്നായിരുന്നു പലരുടെയും ചിന്ത. ആ മാറ്റം എത്തരത്തിലുള്ളതാണെന്ന്‌ മൂന്നുമാസം പിന്നിടുന്പോഴേക്ക്‌ ജനത്തിന്‌ ബോധ്യപ്പെട്ട്‌ തുടങ്ങി. കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി എന്ന ചൊല്ലുപോലെയാണ്‌ കേന്ദ്ര സംസ്ഥാന ഭരണം. കഴിഞ്ഞ പത്തുവർഷത്തിനിടെ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കൊടുക്കാനുള്ള വിഹിതം കൊടുക്കാതിരുന്ന ചരിത്രമില്ല. ഇപ്പോഴത്‌ ഉണ്ടായില്ലേയെന്നും ബാലഗോപാൽ ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home