ad
Deshabhimani

നിർമാണ തൊഴിലാളി യൂണിയൻ

പ്രാദേശിക തൊഴിലാളികളെ ഒഴിവാക്കുന്നത്‌ അവസാനിപ്പിക്കണം

നിർമാണ തൊഴിലാളി യൂണിയൻ

നിർമാണ തൊഴിലാളി യൂണിയൻ അമ്പലപ്പുഴ ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ്‌ എ മഹേന്ദ്രൻ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 02:31 AM | 1 min read

അമ്പലപ്പുഴ ​

അംഗീകൃത തൊഴിലാളികളുടെ തൊഴിൽ ലഭ്യത ഉറപ്പുവരുത്തണമെന്നും വൻകിട പദ്ധതികളിൽ നിന്നും പ്രാദേശിക തൊഴിലാളികളെ ഒഴിവാക്കുന്നത്‌ അവസാനിപ്പിക്കണമെന്നും നിർമാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ ബി അൻസാരി അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി കെ ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി പി പവനൻ, സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി, ജില്ലാ കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ, സിഐടിയു ഏരിയ സെക്രട്ടറി ജെ ജയകുമാർ, ഡി ദിലീഷ്, എ അജയകുമാർ, വിനോദ് കുമാർ, വി പീതാംബരൻ, കെ വേണു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി അൻസാരി (പ്രസിഡന്റ്‌), കെ വേണു, വിനോദ്-കുമാർ (വൈസ് പ്രസിഡന്റുമാർ), വി കെ ബൈജു (സെക്രട്ടറി), പി ദിലീപ് കുമാർ, സുരേഷ് ബാബു (ജോയിന്റ്‌ സെക്രട്ടറിമാർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home