ad
Deshabhimani

യെല്ലോ ഫീവർ വാക്‌സിനേഷൻ സെന്റർ തുറന്നു ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2026, 02:33 AM | 1 min read

തിരുവനന്തപുരം

സൗത്ത് അമേരിക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക്‌ പോകുന്നവർക്ക് യെല്ലോ ഫീവർ പ്രതിരോധ കുത്തിവയ്പ്‌ നൽകാൻ മെഡിക്കൽ കോളേജ് ക്യാമ്പസിൽ ആരംഭിച്ച യെല്ലോ ഫീവർ വാക്‌സിനേഷൻ സെന്റർ മന്ത്രി കെ മുരളീധരൻ ഉദ്‌ഘാടനം ചെയ്‌തു. ഈഡിസ് കൊതുകുകളിലൂടെ പകരുന്ന ഗുരുതരമായ വൈറസ് രോഗമാണ് യെല്ലോ ഫീവർ. കേരളത്തിൽ നാലാമത്തേതാണ് ഇ‍ൗ സെന്റർ. വി മുരളീധരൻ എംഎൽഎ അധ്യക്ഷനായി. കൗൺസിലർ എസ് എസ് സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ, അനു എസ് നായർ, ഡോ. ബിന്ദു മോഹൻ, ഡോ. വി എൽ ഹരിത, ഡോ. രഞ്ജു രവീന്ദ്രൻ, ഡോ. സി ജി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home