ad
Deshabhimani

മാലിന്യപ്രശ്നം; മേയർ രാജിവയ്‌ക്കണം

മനുഷ്യാവകാശ കമീഷൻ ഇടപെടൽ സ്വാഗതാർഹം: എൽഡിഎഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2026, 02:34 AM | 1 min read

തിരുവനന്തപുരം

നഗരത്തിലെ മാലിന്യസംസ്‌കരണവും ശുചീകരണപ്രവർത്തനങ്ങളും തകർന്ന സാഹചര്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ സ്വമേധയാ ഇടപെടൽ സ്വാഗതാർഹമെന്ന്‌ എൽഡിഎഫ്‌. മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്‌ പ്രത്യേക നിരീക്ഷകനായി വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നാണ്‌ മനുഷ്യാവകാശ കമീഷൻ കോർപറേഷനോട്‌ നിർദേശിച്ചത്‌. പനി പടരുന്നു. മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ കോർപറേഷൻ ഭരണസമിതിക്കുണ്ടായ വീഴ്‌ചയാണ്‌ കാരണം. കനാലുകളും ജലാശയങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾകൊണ്ട്‌ മൂടി. പഴവങ്ങാടി, തെക്കനാംകര കനാലുകൾ മാലിന്യവാഹിനികളായി. മാലിന്യസംസ്‌കരണത്തിൽ രാജ്യത്തിന്‌ മാതൃകയായിരുന്ന കോർപറേഷനെ ദുരവസ്ഥയിലേക്കെത്തിച്ചതിന്റെ ഉത്തരവാദിത്വം മേയറും ഭരണസമിതിയും ഏറ്റെടുക്കണം. ചരിത്രത്തിലാദ്യമായാണ്‌ മനുഷ്യാവകാശ കമീഷന് മാലിന്യസംസ്‌കരണത്തിൽ പ്രത്യേകമായി ഇടപെടേണ്ടിവന്നത്‌. ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട മേയർ രാജിവയ്‌ക്കണമെന്നും എൽഡിഎഫ്‌ പാർലമെന്ററി പാർടി ലീഡർ എസ്‌ പി ദീപക്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home