ad
Deshabhimani

ചരിത്രകാരൻ സുമിത്‌ സർക്കാർ അന്തരിച്ചു

സുമിത്‌ സർക്കാർ

സുമിത്‌ സർക്കാർ

വെബ് ഡെസ്ക്

Published on Aug 14, 2026, 02:37 AM | 1 min read

ന്യൂഡൽഹി

പ്രമുഖ മാർക്‌സിസ്‌റ്റ്‌ ചരിത്രകാരൻ സുമിത് സർക്കാർ (87) അന്തരിച്ചു. വ്യാഴാഴ്ച ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച നടന്നേക്കും. കോളനിവാഴ്ച, ദേശീയത, സ്വാതന്ത്ര്യസമരം എന്നിവയെ വരേണ്യ കാഴ്ചപ്പാടുകൾക്ക് അപ്പുറംനിന്ന്‌ വിലയിരുത്തിയ ചരിത്രകാരനായിരുന്നു. ചരിത്രകാരൻ സുശോഭൻ സർക്കാറിന്റെ മകനായി 1939-ൽ ജനിച്ചു. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിലും കൊൽക്കത്ത സർവകലാശാലയിലുമായിരുന്നു പഠനം. കൊൽക്കത്ത, ബർദ്വാൻ, ഡൽഹി സർവകലാശാലകളിൽ പ്രൊഫസറായിരുന്നു. ദ സ്വദേശി മൂവ്‌മെന്റ് ഇൻ ബംഗാൾ, മോഡേൺ ഇന്ത്യ: 1885– -1947, റൈറ്റിങ്‌ സോഷ്യൽ ഹിസ്റ്ററി തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ. 2003-ൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഇന്ത്യൻ ഹിസ്റ്ററി ആൻഡ് കൾച്ചർ സൊസൈറ്റിയുടെ സരിത് ചാറ്റർജി മെമ്മോറിയൽ അവാർഡ് ലഭിച്ചു. ചരിത്രകാരി തനിക സർക്കാരാണ് ഭാര്യ. വാർവിക് സർവകലാശാലയിലെ സൗത്ത് ഏഷ്യൻ ഹിസ്റ്ററി അസോസിയേറ്റ് പ്രൊഫസറായ ആദിത്യ സർക്കാർ മകനാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home