ad
Deshabhimani

ലോക യോഗാ കപ്പിൽ 3 മലയാളി 
വിദ്യാർഥികൾക്ക് സ്വർണം

ലോക യോഗാ കപ്പിൽ സ്വർണം നേടിയ സ്നേഹിൽ, അനുവർണിക, 
തേജശ്രീ ശ്രീജിത്ത് എന്നിവർ

ലോക യോഗാ കപ്പിൽ സ്വർണം നേടിയ സ്നേഹിൽ, അനുവർണിക, 
തേജശ്രീ ശ്രീജിത്ത് എന്നിവർ

വെബ് ഡെസ്ക്

Published on Aug 14, 2026, 02:00 AM | 1 min read

കൂത്തുപറമ്പ്

കൊളംബോയിൽ നടന്ന 37-ാമത് ലോക യോഗാ കപ്പിൽ മൂന്ന് മലയാളി വിദ്യാർഥികൾക്ക് സ്വർണ മെഡൽ. പിണറായി സ്വദേശിയും പിണറായി എകെജി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ സ്നേഹിൽ പുതുക്കുടി, മാങ്ങാട്ടിടം ആമ്പിലാട് സ്വദേശിയും മമ്പറം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ അനുവർണിക സുജേഷ്, മാങ്ങാട്ടിടം കിരാച്ചി സ്വദേശിയും കൂത്തുപറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ തേജശ്രീ ശ്രീജിത്ത് എന്നിവരാണ് നേട്ടം കൈവരിച്ചത്. വെണ്ടുട്ടായി സ്‌നേഹതീരത്തിൽ വി ബൈജുവിന്റെയും ജിംന പുതുക്കുടിയുടെയും മകനാണ് സ്‌നേഹിൽ. സൗത്ത് ആമ്പിലാട് കണിമംഗലത്ത് എം സുജേഷിന്റെയും കെപി പ്രനിതയുടെയും മകളാണ് അനുവർണിക. വേങ്ങാട് ശ്രീനാഥത്തിൽ കെപി ശ്രീജിത്തിന്റെയും കെപി ഷിജിലയുടെയും മകളാണ് തേജശ്രീ. സ്നേഹിൽ ട്രഡീഷണൽ യോഗയിലും അനുവർണിക സുജേഷും തേജശ്രീ ശ്രീജിത്തും റിഥമിക് യോഗയിലുമാണ് സ്വർണം നേടിയത്. തമിഴ്നാട്ടിലെ വിരുദുനഗറിൽ ഇന്റർനാഷണൽ യോഗ ഫെഡറേഷൻ സംഘടിപ്പിച്ച സെലക്ഷൻ ക്യാമ്പിലൂടെയാണ് മൂവരും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ, സംസ്ഥാന മത്സരങ്ങളിലും ഇവർ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ യോഗ സ്പോർട്സ് ഫെഡറേഷൻ, ശിവ വിഷ്ണു യോഗ പീഠം, യോഗ ഫെഡറേഷൻ ഓഫ് ഏഷ്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ലോക യോഗാ മത്സരം സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നായി 300ഓളം പേർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home