Deshabhimani

വിവാ പയ്യന്നൂർ ​

ജില്ലാ സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പയ്യന്നൂർ ഉപജില്ലാ ടീം
വെബ് ഡെസ്ക്

Published on Oct 19, 2025, 03:00 AM | 1 min read

തലശേരി എതിരാളികൾ അടുത്തെത്തിയില്ല, ട്രാക്കിലും ഫീൽഡിലും വർഷങ്ങളായി തുടരുന്ന ആധിപത്യം ആവർത്തിച്ച് ജില്ലാ സ്കൂൾ കായികമേളയിൽ പയ്യന്നൂർ ഉപജില്ലാ കിരീടം ചൂടി. 230 പോയിന്റോടെയാണ് ഓവറോൾ ചാമ്പ്യന്മാരായത്. 27 സ്വർണം, 16 വെള്ളി, 16 വെങ്കലം എന്നിങ്ങനെയാണ്‌ മെഡൽനില. 2009 മുതൽ പയ്യന്നൂർ തന്നെയാണ് ഒന്നാമത്. ഒമ്പതു സ്വർണവും ഏഴു വെള്ളിയും ഒമ്പത്‌ വെങ്കലവുമടക്കം 81.25 പോയിന്റുനേടി മട്ടന്നൂർ ഉപജില്ലയാണ്‌ രണ്ടാംസ്ഥാനത്ത്‌. ആറു സ്വർണവും 10 വെള്ളിയും 12 വെങ്കലവുമടക്കം 74 പോയിന്റോടെ ഇരിട്ടി ഉപജില്ല മൂന്നാം സ്ഥാനവുമുറപ്പാക്കി. കണ്ണൂർ നോർത്ത് (63), ഇരിക്കൂർ (57) എന്നിവർ നാലും അഞ്ചുംസ്ഥാനം നേടി.


വാമോസ് പ്രാപ്പൊയിൽ

തലശേരി കായിക കൗമാരം പുതിയ വേഗവും ഉയരവും ദൂരവും കുറിച്ചപ്പോൾ ജിഎച്ച്എസ്എസ് പ്രാപ്പൊയിലിന്റെ ചിറകിലേറിയാണ്‌ പയ്യന്നൂർ കുതിച്ചത്‌. ആദ്യദിനംമുതൽ നല്ല ഫോമിലായിരുന്നു സ്‌കൂൾ. 11 സ്വർണവും നാലുവെള്ളിയും ഒരുവെങ്കലവും 68 പോയിന്റുംനേടി മറ്റു സ്കൂളുകളെ പിന്നിലാക്കി ചാമ്പ്യൻപട്ടം സ്വന്തമാക്കി. സുനീഷ് ജോർജാണ് കായികാധ്യാപകൻ. മട്ടന്നൂർ എച്ച്എസ്എസ് (8 സ്വർണം, 3 വെള്ളി, 2വെങ്കലം) 51പോയിന്റ്, കരിവെള്ളൂർ എവിഎസ് ജിഎച്ച്എസ്എസ് (6 സ്വർണം, 1 വെള്ളി, 2 വെങ്കലം) 35 പോയിന്റ്, പേരാവൂർ സെന്റ് ജോസഫ് എച്ച്എസ് (2 സ്വർണം, 6 വെള്ളി, 5 വെങ്കലം) 33 പോയിന്റ്, പയ്യന്നൂർ മാത്തിൽ ജിഎച്ച്എസ് (2 സ്വർണം, 6 വെള്ളി, 3 വെങ്കലം) 31 പോയിന്റ് നേടി യഥാക്രമം 5വരെ സ്ഥാനങ്ങൾ നേടി. സമാപന സമ്മേളനം തലശേരി നഗരസഭാ വൈസ് ചെയർമാൻ എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി അധ്യക്ഷയായി. വിജയികൾക്കുള്ള ട്രോഫി വിതരണംചെയ്തു. നഗരസഭാ കൗൺസിലർ കെ എം ശ്രീശൻ, തലശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പ്രശാന്ത് എന്നിവർ സംസാരിച്ചു. തലശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ശകുന്തള സ്വാഗതവും എൻ പി ബിനീഷ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home