Deshabhimani

സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു ടി എൻ പ്രകാശ്‌ വ്യത്യസ്‌തൻ: ടി പത്മനാഭൻ

ടി എൻ പ്രകാശ് പുരസ്കാര സമർപ്പണ ചടങ്ങ് കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Mar 25, 2026, 03:00 AM | 1 min read

കണ്ണൂർ സ്വയം വാഴ്‌ത്തിപ്പാടുന്ന പുതിയകാല എഴുത്തുകാരിൽനിന്ന്‌ വ്യത്യസ്‌തനായിരുന്നു ടി എൻ പ്രകാശെന്ന്‌ കഥാകൃത്ത്‌ ടി പത്മനാഭൻ. ടി എൻ പ്രകാശിന്റെ കഴിവുകൾ ഏതെങ്കിലും ഒരു മേഖലയിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല. ടി എൻ പ്രകാശ്‌ സാഹിത്യ പുരസ്‌കാര വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാർ ആഘോഷിക്കപ്പെടേണ്ടവരല്ലെന്ന്‌ പുരസ്‌കാര വിതരണം നടത്തിയ കഥാകൃത്ത്‌ എം മുകുന്ദൻ പറഞ്ഞു. ആഘോഷം നേതാക്കളുടേതാണ്‌. ഒരു നേതാവ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയത്‌ റോബോട്ടിക്‌ ആനപ്പുറത്താണ്‌. എഴുത്തുകാർ ഒരിക്കലും ആനപ്പുറത്ത്‌ കയറിയിരിക്കരുത്‌. അവരുടെ സ്ഥാനം മണ്ണിലാണ്‌. സമൂഹം എഴുത്തുകാരെ മണ്ണിൽ നടക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ ടി സുധീന്ദ്രൻ അധ്യക്ഷനായി. 44,444 രൂപയുടെ പുരസ്‌കാരം ജമാൽ കൊച്ചങ്ങാടിയുടെ ‘സിനഗോഗ്‌ ലെയ്‌ൻ’ എന്ന നോവലിനും യുവ എഴുത്തുകാർക്കുള്ള കഥാ പുരസ്‌കാരം ഷാഫി പൂവത്തിങ്കലിന്റെ ‘നീലാടിന്റെ ബംഗ്ലാവി’നും സമ്മാനിച്ചു. പി പി ശശീന്ദ്രൻ, ടി എൻ പ്രകാശ്‌ അനുസ്‌മരണ പ്രഭാഷണം നടത്തി. പുരസ്‌കാരം നേടിയ കൃതികളെ ബാലകൃഷ്‌ണൻ കൊയ്യാൽ പരിചയപ്പെടുത്തി. ജമാൽ കൊച്ചങ്ങാടി, ഷാഫി പൂവത്തിങ്കൽ, ഗീത, അഡ്വ. കെ കെ രമേശ്‌, എം കെ മനോഹരൻ, നാരായണൻ കാവുമ്പായി എന്നിവർ സംസാരിച്ചു. ടി പി വേണുഗോപാലൻ സ്വാഗതവും തീർഥ പ്രകാശ്‌ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home