സ്വാതന്ത്ര്യ ദിനാഘോഷം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സല്യൂട്ട് സ്വീകരിക്കും

കണ്ണൂര്‍ ജില്ലയിൽ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ ഒമ്പതിന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. പൊലീസ്, എക്സൈസ്, വനം-വന്യജീവി വകുപ്പ്, എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, എസ്പിസി, ജൂനിയർ റെഡ് ക്രോസ് തുടങ്ങി പതിനെട്ടോളം പ്ലറ്റൂണുകൾ പരേഡിൽ അണിനിരക്കും. ഡിഎസ്‌സി, സെന്റ് തെരാസസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂൾ, ആർമി സ്‌കൂൾ എന്നിവരുടെ ബാൻഡ് സെറ്റ് ഉണ്ടാകും. എ ആർ കമാൻഡന്റിന്റെ പൂർണ ചുമതലയിലായിരിക്കും പരേഡ്.










0 comments