ad
Deshabhimani

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ 21.14 ലക്ഷം വോട്ടർമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2025, 03:00 AM | 1 min read

കണ്ണൂർ തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ ആകെ 21,14,668 വോട്ടര്‍മാര്‍. ഇതിൽ 9,76,536 പുരുഷൻമാരും 11,38,121 സ്ത്രീകളും 11 ട്രാൻസ്ജെൻഡർ വോട്ടർമാരും 485 പ്രവാസികളുമുണ്ട്‌. പ്രവാസി വോട്ടർമാരിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലയ്‌ക്ക്‌. 1231 പ്രവാസി വോട്ടർമാരുള്ള കോഴിക്കോടാണ് ഒന്നാമത്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പ്പട്ടിക തയ്യാറാക്കിയത്. കരട് വോട്ടര്‍പ്പട്ടിക സംബന്ധിച്ച് 14വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച്‌ ഹീയറിങ്‌ നടത്തിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇആര്‍ഒ) അന്തിമ വോട്ടര്‍പ്പട്ടിക തയ്യാറാക്കിയത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തി. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്‍പ്പട്ടിക കമീഷന്റെ https://www.sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും പരിശോധനയ്‌ക്ക് ലഭ്യമാണ്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home