ad
Deshabhimani

തലശേരിയിൽ ഭൂരിപക്ഷം ഉയർത്തി ഇടതുപക്ഷം

ഇളക്കാനാകാത്ത ചുകപ്പ്‌ കോട്ട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തംലേഖകൻ

Published on Dec 17, 2025, 02:00 AM | 2 min read


തലശേരി

ഇടതുപക്ഷ ശക്തിദുർഗമായ തലശേരി നിയോജകമണ്ഡലം തദ്ദേശതെരഞ്ഞെടുപ്പിലും തലയുയർത്തിത്തന്നെ. കതിരൂരും പന്ന്യന്നൂരും നേടിയ സന്പൂർണ വിജയവും ചൊക്ലി, ന്യൂമാഹി, എരഞ്ഞോളി പഞ്ചായത്തുകളിലും തലശേരി നഗരസഭയിലും കൈവരിച്ച വിജയത്തുടർച്ചയും ഇടതുപക്ഷ അടിത്തറയുടെ കരുത്ത്‌ വിളിച്ചറിയിക്കുന്നതാണ്‌. ബിജെപിയുടെ ഏക അക്ക‍ൗണ്ട്‌ ന്യൂമാഹി പഞ്ചായത്തിൽ പൂട്ടിച്ചപ്പോൾ തലശേരി നഗരസഭയിൽ ബിജെപിയെ എട്ടിൽനിന്ന്‌ ആറിലേക്ക്‌ ഒതുക്കി. കോൺഗ്രസ്‌ കൈകൊടുത്തതുകൊണ്ടുമാത്രമാണ്‌ നഗരസഭയിൽ മൂന്ന്‌ വാർഡിലെ ജയം. തലശേരി നഗരസഭയും ചൊക്ലി, പന്ന്യന്നൂർ, കതിരൂർ, എരഞ്ഞോളി, ന്യൂമാഹി പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിൽ 38,551 വോട്ടിന്റെ ലീഡാണ്‌ എൽഡിഎഫിന്‌. മണ്ഡലത്തിൽ ആകെ 73,040 വോട്ട്‌ എൽഡിഎഫ്‌ നേടി. യുഡിഎഫിന്‌ 34,489 വോട്ടും ബിജെപിക്ക്‌ 21,303 വോട്ടുമാണ്‌ ലഭിച്ചത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ നേടിയ 36,801 വോട്ടിന്റെ റെക്കോഡ്‌ ഭൂരിപക്ഷമാണ്‌ തദ്ദേശതെരഞ്ഞെടുപ്പിൽ മറികടന്നത്‌. തലശേരി നഗരസഭയിലാണ്‌ എൽഡിഎഫിന്‌ മികച്ച ലീഡ്‌. 10,437 വോട്ടിന്റെ ലീഡാണിവിടെ. 24,483 വോട്ട്‌ എൽഡിഎഫിന്‌ ലഭിച്ചു. യുഡിഎഫ്‌ 14,046 വോട്ടും ബിജെപിക്ക്‌ 12,567 വോട്ടുമാണ്‌. പഞ്ചായത്തുകളിൽ കൂടുതൽ വോട്ടും മികച്ച ലീഡും കതിരൂരിലാണ്‌. പന്ന്യന്നൂരും കതിരൂരും മുഴുവൻ സീറ്റിലും ഇടതുപക്ഷമാണ്‌ ജയിച്ചത്‌. ചൊക്ലിയിൽ ഒന്നും എരഞ്ഞോളിയിൽ രണ്ട്‌ വാർഡുംമാത്രമാണ്‌ നഷ്‌ടപ്പെട്ടത്‌. ന്യൂമാഹിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച 9 വാർഡ്‌ ഇത്തവണയും നിലനിർത്തി. പന്ന്യന്നൂരിൽ എൽഡിഎഫിന്‌ 9524 വോട്ടും യുഡിഎഫിന്‌ 3277 വോട്ടുമാണ്‌. ബിജെപി 1449 വോട്ടിൽ ഒതുങ്ങി. 6247 വോട്ടിന്റെ വ്യക്തമായ ലീഡ്‌ എൽഡിഎഫ്‌ നേടി. കതിരൂരിൽ 10,152 വോട്ടാണ്‌ ലീഡ്‌. എൽഡിഎഫിന്‌ 13,647 വോട്ടും യുഡിഎഫിന്‌ 3495 വോട്ടും ബിജെപിക്ക്‌ 2339 വോട്ടും. എരഞ്ഞോളിയിൽ എൽഡിഎഫ്‌–-9914, യുഡിഎഫ്‌–-3842, ബിജെപി–-2684 എന്നിങ്ങനെയാണ്‌ വോട്ട്‌ നില. ഭൂരിപക്ഷം 6072. ചൊക്ലിയിൽ 11,254 വോട്ട്‌ എൽഡിഎഫ്‌ നേടി. യുഡിഎഫ്‌–6157, ബിജെപി– 946 എന്നിങ്ങനെയാണ്‌ വോട്ട്‌ നില. 5097 വോട്ടിന്റെ ലീഡ്‌. ന്യൂമാഹിയിൽ എൽഡിഎഫ്‌–-4218 വോട്ടും യുഡിഎഫ്‌ –3672 വോട്ടും ബിജെപി 1318 വോട്ടുമാണ്‌ നേടിയത്‌. ഭൂരിപക്ഷം 546. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 8630 വോട്ടിന്റെ ലീഡ്‌ മാത്രമായിരുന്നു എൽഡിഎഫിന്‌ തലശേരിയിൽ. അതിൽനിന്നാണ്‌ ഭൂരിപക്ഷം 38,551 ലേക്കുയർത്തിയത്‌. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 62079 വോട്ട്‌ നേടിയ എൽഡിഎഫിന്‌ 10,961 വോട്ട്‌ വർധിച്ചു. യുഡിഎഫിന്‌ 53,494 വോട്ടിൽനിന്ന്‌ 34,489 ലേക്ക്‌ ഇടിഞ്ഞു. 19,005 വോട്ടർമാർ യുഡിഎഫിൽനിന്നകന്നു. ലോക്‌സഭയിൽ ലഭിച്ച 18869വോട്ടിൽനിന്ന്‌ 2434 വോട്ട്‌ വർധിപ്പിക്കാനേ ബിജെപിക്ക്‌ സാധിച്ചുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home